ആർ.സി. ഗ്രൂപ്പിൻ്റെ ബാനറിൽ മിറാജ് മുഹമ്മദ്, രാജേഷ് ബാബു ശൂരനാട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'ബൈനറി' എന്ന സിനിമയിൽ ലെവിൻ, നവാസ് വള്ളിക്കുന്ന്, കിരൺ രാജ്, ചാലിയാർ രഘു, നിർമ്മൽ പാലാഴി, ഹരിത തുടങ്ങിയവരും അഭിനയിക്കുന്നു.
ക്യാമറ- സജേഷ് രാജ്, സംഗീതം- എം.കെ. അർജ്ജുനൻ, കഥ, തിരക്കഥ-ജ്യോതിഷ് നാരായണൻ, ബിനോയ് പി.എം., സംഭാഷണം- ചാലിയാർ രഘു, ചീഫ് അസോസിയേറ്റ്- സച്ചി ഉണ്ണികൃഷ്ണൻ, ഡിസൈൽ- അദിൽ ഒല്ലൂർ, കൺട്രോളർ- ഗിജേഷ് നെല്ലിക്കുന്നുമ്മേൽ. പി.ആർ.ഒ. - എ.എസ്. ദിനേശ്.
advertisement
എറ്റവും നൂതനമായ ടെക്നോളജി ഉപയോഗിച്ച് ബാങ്കിലുള്ള സാധാരണക്കാരൻ്റെ പണം എങ്ങനെ അപഹരിക്കപ്പെടുന്നുവെന്ന് ദൃശ്യവിസ്മയത്തോടെ വെളിപ്പെടുത്തുന്ന ത്രില്ലർ ചിത്രമാണ് 'ബൈനറി'.
Also read: KGFനെ മറികടന്ന് അല്ലുവിന്റെ 'പുഷ്പ'; ആദ്യ ദിനം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു
അല്ലു അർജുൻ (Allu Arjun) -സുകുമാർ (Sukumar) കൂട്ടുകെട്ടിന്റെ ചിത്രമായ ‘പുഷ്പ’ (Pushpa) ലോകമെമ്പാടു നിന്നും ആദ്യ ദിനം 71 കോടി രൂപയുടെ മികച്ച കളക്ഷൻ നേടിയതായി റിപ്പോർട്ട്. മൊഴിമാറ്റം ചെയ്ത ഒരു ചിത്രത്തിന് ഇത് നല്ല സംഖ്യയാണെന്ന് പറയപ്പെടുന്നു. സിംഗിൾ സ്‌ക്രീനിൽ മികച്ച മുന്നേറ്റം നടത്തിയ ചിത്രം, ആദ്യ ദിനം അവസാനിച്ചപ്പോൾ മൾട്ടിപ്ലക്‌സുകളിൽ കൂടുതൽ ആളുകളെ സ്വാധീനിച്ച സിനിമയായി മാറി.
മഹാരാഷ്ട്രയിൽ, സിംഗിൾ സ്‌ക്രീനുകൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും, ചിത്രം ആദ്യ ദിവസം 3 കോടി നേടുകയും ചെയ്തു. മുംബൈയിൽ നിന്ന് മാത്രം ചിത്രം 1.50 കോടി നേടി.
അതേസമയം ഡൽഹി, പഞ്ചാബ് തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിലെ കളക്ഷൻ അത്ര മികച്ചതല്ലെങ്കിലും, ചില സിംഗിൾ സ്‌ക്രീനുകൾ നല്ല കളക്ഷൻ രേഖപ്പെടുത്തി.
നിസാമിൽ 'പുഷ്പ' 11.45 കോടി രൂപ കളക്ഷൻ നേടി റെക്കോർഡ് ബോക്‌സ് ഓഫീസ് ചരിത്രം സൃഷ്ടിച്ചു, ഇത് ഈ പ്രദേശത്തെ ഏറ്റവും വലിയ വിഹിതമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.
തെലങ്കാനയിൽ 5 ഷോകൾ നടത്തിയിരുന്ന ‘പുഷ്പ’, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതോടെ മികച്ച കളക്ഷൻ നേടാൻ കഴിഞ്ഞു.
Summary: First look poster of Malayalam movie Binary was released by actors Sheela, Surabhi Lakshmi and Vinod Kovoor in Kozhikode