TRENDING:

സൗരവിന്റെ ജെഴ്സി ഊരിയുള്ള ചുഴറ്റൽ; ക്രിക്കറ്റിലെ ഐതിഹാസിക നിമിഷം ഓർമിപ്പിച്ച് 'ദൂസര' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Last Updated:

2002ലെ ഐതിഹാസിക വിജയത്തിന്റെ കഥ ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ കണ്ണിലൂടെ പറയുന്ന ചിത്രമാണ് ദൂസര

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എക്കാലവും മനസ്സിൽ സൂക്ഷിക്കുന്ന ഒന്നാണ് 2002ലെ നാറ്റ് വെസ്റ്റ് ക്രിക്കറ്റ് കിരീടനേട്ടം. അന്ന് ജെഴ്‌സി ഊരി സൗരവ് ഗാംഗുലി വിജയം ആഘോഷിച്ച ആ ചരിത്ര നിമിഷം ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ഓർമിക്കപ്പെടും. ഇംഗ്ലണ്ടിനെ കീഴടക്കിയായിരുന്നു ലോർഡ്സിൽ ഇന്ത്യ അന്ന് വിജയം സ്വന്തമാക്കിയത്. അന്നത്തെ ആ രംഗം ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. ഒരു ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായി പങ്കുവച്ചിരിക്കുന്നത് സൗരവിന്റെ ഈ ആഹ്ളാദ നിമിഷമാണ്. അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ദൂസര എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് പുറത്തിറങ്ങിയിരിക്കുന്നത്.
advertisement

'എനിക്കേറെ സ്‌പെഷ്യല്‍ ആയ ഒരു സിനിമ.. ദൂസര...2002ലെ ഐതിഹാസിക വിജയത്തിന്റെ കഥ ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ കണ്ണിലൂടെ...' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് സംവിധായകന്‍ അഭിനയ് ഡിയോ സോഷ്യൽ മീഡിയയിൽ‌ കുറിച്ചു. പ്ലബിത ബൊര്‍ത്താകൂര്‍, അങ്കുര്‍ വികല്‍, കൃഷ്ണ ഗോകാനി സമിധ ഗുരു എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. കഥയും തിരക്കഥയും ആഗ്നല്ലോ ഡയസ് നിർവഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് മാഷ രോഹന്‍ സജ്ദേ.

advertisement

2002 ലെ വിജയം ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. അഞ്ചുുവിക്കറ്റ് ലക്ഷ്യത്തില്‍ 325 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയത്. അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ യുവരാജ് സിങ്ങും കൈഫും ചേര്‍ന്ന് മുന്നോട്ടുനയിച്ചു. യുവരാജ് പുറത്തായതിനു പിന്നാലെ വന്നവരെല്ലാം പെട്ടെന്നു മടങ്ങിയെങ്കിലും രണ്ടുവിക്കറ്റും മൂന്നുപന്തും ശേഷിക്കെ 87 റൺസെടുത്ത മുഹമ്മദ് കൈഫും സഹീര്‍ഖാനും ക്രീസില്‍ നിന്ന് ഇന്ത്യക്ക് കിരീടവിജയം സമ്മാനിച്ചു. വിജയറണ്‍ കുറിച്ചതോടെ ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ധരിച്ചിരുന്ന ഷര്‍ട്ട് ഊരി തലയ്ക്കു മുകളില്‍ വീശിയാണ് ആഹ്ളാദം പ്രകടിപ്പിച്ചത്.

advertisement

ബിഗ് ബജറ്റ് ചിത്രവുമായി ബാഹുബലി കഥാകാരൻ മലയാളത്തിൽ; വരുന്നത് രാജമൗലിയുടെ പിതാവ് വിജേന്ദ്ര പ്രസാദ്

ഇന്ത്യൻ ടീമിനെ കളിക്കളത്തിൽ അക്രമണോത്സുകതയോടെ പോരാടാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അന്നത്തെ ഐതിഹാസിക ആഘോഷത്തോടെ നായകന്‍ ഗാംഗുലി. ഗാംഗുലിയുടെ അന്നത്തെ ആ നീക്കം കരുത്തുറ്റതായിരുന്നു. നമ്മുടെ ചിന്താഗതിയില്‍ വലിയൊരു മാറ്റം വരുത്തിയതുമാണ് അത്. പുരുഷാധിപത്യമുള്ള ഒരു കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ സിനിമയില്‍ പറയുന്നതും ഇത് തന്നെയാണ്. ഈ പോസ്റ്റര്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് മാത്രമാണ്. ഇനിയും ഏറെ പറയാനുണ്ടെന്ന് പ്രേക്ഷകര്‍ക്ക് ട്രെയ്‌ലര്‍ കാണുനേപോള്‍ മനസിലാകും- അഭിനയ് ഡിയോ വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സൗരവിന്റെ ജെഴ്സി ഊരിയുള്ള ചുഴറ്റൽ; ക്രിക്കറ്റിലെ ഐതിഹാസിക നിമിഷം ഓർമിപ്പിച്ച് 'ദൂസര' ഫസ്റ്റ് ലുക്ക് പോസ്റ്റർ