ബിഗ് ബജറ്റ് ചിത്രവുമായി ബാഹുബലി കഥാകാരൻ മലയാളത്തിൽ; വരുന്നത് രാജമൗലിയുടെ പിതാവ് വിജേന്ദ്ര പ്രസാദ്
Last Updated:
ബാഹുബലി, മണികർണിക, മെർസൽ സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകൻ രാജമൗലിയുടെ പിതാവുമായ കെ വി വിജയേന്ദ്ര പ്രസാദ് മലയാളത്തിൽ തിരക്കഥ രചിക്കുന്നത് സംവിധായകൻ വിജീഷ് മണിക്ക് വേണ്ടി
advertisement
advertisement
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ കുറിച്ച് പറയുന്ന വിശ്വഗുരു, സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മിച്ച നേതാജി എന്നീ ചിത്രങ്ങളാണ് ഗുരുവായൂർ സ്വദേശിയായ വിജീഷ് മണിയെ ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹനാക്കിയത്. തന്റെ ഏറെ നാളെത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ചിത്രം എന്ന സംവിധായകൻ വിജീഷ് മണി പ്രീതികരിച്ചു. ക്വട്ടേഷന്‍, ഭഗവാന്‍, പേടിതൊണ്ടന്‍, താമര, പോരാട്ടം, അവതാരം എന്നിവയാണ് വിജീഷ് മണി നിർമിച്ച ചിത്രങ്ങള്‍.
advertisement
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് നിര്‍മ്മിച്ച സിനിമയായിരുന്നു വിശ്വഗുരു.സ്‌ക്രിപ്റ്റ് മുതല്‍ റിലീസിങ് വരെയുള്ള എല്ലാ കാര്യങ്ങളും ചുരുങ്ങിയ സമയംകൊണ്ട് തീര്‍ന്നിരുന്നു. രണ്ടുദിവസവും മൂന്നുമണിക്കൂറും രണ്ടുമിനിറ്റുമാണ് വിശ്വഗുരു ചിത്രീകരിക്കാനെടുത്തത്. 2017 ഡിസംബറില്‍ 27ന് രാത്രി തിരിക്കഥ രചിച്ച് ഷൂട്ടിങ് ആരംഭിച്ച ചിത്രം രണ്ടുദിവസങ്ങള്‍ക്ക് ശേഷം രാത്രി 11.30ന് തിരുവനന്തപുരം നിളാ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.