TRENDING:

ഓണത്തിന് ഉറിയടിയും ഓണപ്പാട്ടും, നല്ല കോമ്പിനേഷനല്ലേ?

Last Updated:

Here's the Onam special from Uriyadi movie | 'തുമ്പപ്പൂ ചോട്ടിൽ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ അനിൽ പനച്ചൂരാന്റെതാണ്. സംഗീതം ഇഷാൻ ദേവ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അടി കപ്യാരെ കൂട്ടമണി ക്യാമ്പിൽ നിന്നും അടുത്ത് തന്നെ പുറത്തു വരാനിരിക്കുന്ന ചിത്രം 'ഉറിയടി' ഓണത്തിന്റെ താളമേളങ്ങൾക്കായി ഒരു ഗാനം അവതരിപ്പിക്കുന്നു. 'തുമ്പപ്പൂ ചോട്ടിൽ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ അനിൽ പനച്ചൂരാന്റെതാണ്. സംഗീതം ഇഷാൻ ദേവ്. എ.ജെ. വർഗീസ് ആണ് സംവിധാനം.
advertisement

ഡി.വൈ.എസ്.പി മുതൽ കോൺസ്റ്റബിൾ വരെയുള്ളവർ കഥാപാത്രങ്ങളാവുന്ന ഉറിയടിയിൽ ശ്രീനിവാസൻ, സിദ്ധിഖ്, ബൈജു, അജു വർഗീസ്, ഇന്ദ്രൻസ്, പ്രേംകുമാർ, ബിജുക്കുട്ടൻ, ബഡായ് ബംഗ്ളാവിലൂടെ ശ്രദ്ധേയയായ ആര്യ, സുധി കോപ്പ, ശ്രീജിത്ത് രവി, മനസാ തുടങ്ങിയ താരങ്ങൾ അണിനിരക്കും.

ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന കഥയാണ്. പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്‌സിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ ഒപ്പിയെടുക്കുന്നതാണ് പ്രമേയം. തിരുവനന്തപുരമായിരുന്നു പ്രധാന ലൊക്കേഷൻ. യുവാക്കളെയും കോളേജ് ക്യാമ്പസിനെയും കേന്ദ്രീകരിച്ചായിരുന്നു ധ്യാൻ ശ്രീനിവാസൻ ചിത്രം അടി കപ്യാരെ കൂട്ടമണി അണിയിച്ചൊരുക്കിയിരുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഓണത്തിന് ഉറിയടിയും ഓണപ്പാട്ടും, നല്ല കോമ്പിനേഷനല്ലേ?