'പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിച്ചത് കോൺഗ്രസിനോടുള്ള മധുരപ്രതികാരം' പത്മജ
- Published by:Rajesh V
- news18-malayalam
Last Updated:
പത്മജയ്ക്ക് 2021ലെ തിരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്ക ഗാന്ധിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരുന്നു
തൃശൂരിൽ നടന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കാൻ സാധിച്ചത് കോൺഗ്രസിനോടുള്ള മധുരപ്രതികാരമാണെന്ന് പത്മജാ വേണുഗോപാൽ. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ബിജെപി നേതാവായ പത്മജയാണ്. റോഡ്‌ഷോയ്ക്ക് പിന്നാലെ മോദിക്കൊപ്പം പ്രചരണത്തിൽ പങ്കെടുത്തതിലെ അതിയായ സന്തോഷവും അഭിമാനവും പത്മജ പങ്കുവച്ചു.
'നന്ദി മോദിജി. ഈ നഗരത്തെ ഇത്രമേൽ ആവേശക്കടലാക്കിയതിന്. തൃശൂരിലെ ജനതയെ ഏറെ സ്നേഹത്തോടെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നതിന്. വ്യക്തിപരമായി എനിയ്ക്ക് അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിച്ചതിന് . ലോകം ആദരിക്കുന്ന നേതാവിനൊപ്പം ഉള്ള റോഡ് ഷോ , അത്രമേൽ സ്വപ്നം പോലെ ഒന്നാണ്' - ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പത്മജ കുറിച്ചു.
നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ മകളായ പത്മജയ്ക്ക് 2021ലെ തിരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്ക ഗാന്ധിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരുന്നു. 2021ൽ പത്മജ തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായിരിക്കെ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രിയങ്കയ്‌ക്കൊപ്പം സഞ്ചരിക്കാനുള്ള അനുവാദം തനിക്ക് അന്ന് ലഭിച്ചില്ല. സ്ഥാനാർത്ഥി താനായിരുന്നിട്ടും അന്നത്തെ ലോക്‌സഭ എംപിയായ ടി എൻ പ്രതാപനായിരുന്നു പ്രാധാന്യം നൽകിയത്. വേദിയിലും അവഗണന നേരിടേണ്ടി വന്നതാണ് പത്മജയെ പാർട്ടിവിടുന്നതിലേക്ക് നയിച്ചത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കൊപ്പം ഒരു വാഹനത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞത് മധുരപ്രതികാരമാണെന്ന് പത്മജ പറയുന്നത്.
advertisement
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്ന് എൻഡിഎ സ്ഥാനാർത്ഥികളാണ് മോദിക്കൊപ്പം റോഡ്‌ഷോയിൽ പങ്കെടുത്തത്. പത്മജയ്ക്ക് പുറമേ സി സി മുകുന്ദൻ, കെ കെ അനീഷ് കുമാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. പിഎംഒയിൽ നിന്നും നേരിട്ടാണ് മൂന്ന് സ്ഥാനാർത്ഥികളെ പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കാൻ തിരഞ്ഞെടുത്തത്. ഇവർക്ക് പുറമേ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വാഹനത്തിൽ ഉണ്ടായിരുന്നു.
Summary: Padmaja Venugopal, the NDA candidate for the upcoming assembly elections in Thrissur, described her participation in Prime Minister Narendra Modi’s roadshow as a "sweet revenge" against her former party, the Indian National Congress. Padmaja was among the three NDA candidates selected by the PMO to accompany Prime Minister Modi in his open vehicle during the massive roadshow in Thrissur. Union Minister Suresh Gopi and other candidates, C.C. Mukundan and K.K. Aneesh Kumar, were also present.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
Mar 31, 2026 8:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിച്ചത് കോൺഗ്രസിനോടുള്ള മധുരപ്രതികാരം' പത്മജ









