ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് പയൽ അവതരിപ്പിക്കുന്നത്. ലൈംഗികതയ്ക്ക് അമിതപ്രാധാന്യമുണ്ടെന്ന് അറിഞ്ഞിട്ടും ധീരമായ കഥാപാത്രം ചെയ്യാൻ പയൽ തയ്യാറാകുകയായിരുന്നു. സംവിധായകന്‍റെ ഭാഗത്തുനിന്ന് നല്ല പിന്തുണയാണ് തനിക്ക് ലഭിച്ചതെന്നും പയൽ രജപുത് പറയുന്നു. ശങ്കർ ഭാനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർഡിഎക്സ് ലവ്. നിരവധി സ്ത്രീ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ചിത്രമാണിത്. പ്രത്യേകിച്ചും പെൺകുട്ടികളുടെ ലൈംഗികത ചിത്രം വരച്ചുകാട്ടുന്നു.
കോണ്ടം പരസ്യമാണോ എന്ന് പ്രേക്ഷകർ ചോദിച്ച ചിത്രം ആർ.ഡി.എക്സ്. റിലീസ് ആവുന്നു
advertisement
ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളതെന്ന് പയൽ രജപുത് പറയുന്നു. ലൈംഗികതയെക്കുറിച്ച് പറയാൻ മിക്കവരും ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യാറുണ്ട്. എന്നാൽ ഈ രീതി പൊളിച്ചെഴുതുന്ന ചിത്രമാണ് ആർഡിഎക്സ് ലവ്. ലൈംഗികതയെക്കുറിച്ചും ലൈംഗികബന്ധത്തിന് മുമ്പ് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ചിത്രത്തിൽ തുറന്നുപറയുന്നുണ്ട്. ചിത്രത്തിൽ ബോക്സോഫീസിൽ വൻ വിജയമായി മാറുമെന്ന് കരുതുന്നതായും പയൽ രജപുത് പറഞ്ഞു.