ഒരൊറ്റ ടീസർ കൊണ്ട് ഭാഷ അറിയാത്തവരുടെ ഇടയിൽ പോലും ചർച്ചാ വിഷയമായ ചിത്രമാണ് ആർ.ഡി.എക്സ്. ലവ്. തെലുങ്ക് പടത്തിലെ ചൂടൻ രംഗങ്ങൾ കണ്ടവരൊക്കെയും അത്ഭുതം കൂറി. ഇത്രയും ചൂടൻ രംഗങ്ങൾ അടങ്ങിയ ടീസർ അടുത്തിടെ ഒരു ചിത്രത്തിനും ഉണ്ടായിട്ടില്ലെന്നത് തന്നെ കാരണം. ലൈംഗികതയുടെ അതിപ്രസരം എന്ന് ചിത്രത്തിന് നേരെ വിമർശനം ഉയർന്നിരുന്നു. ആർ.ഡി.എക്സ്. തിയേറ്ററിലെത്തുകയാണ്. ഒക്ടോബർ 11ന് ആണ് ചിത്രത്തിന്റെ റിലീസ്.
പായൽ രാജ്പുത് നായികയായ ചിത്രത്തിലെ നായകൻ തേജസ്സ് കാൻചെർള ആണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു ടീസർ. കോണ്ടം പരസ്യമാണോ എന്നാണ് വിമർശകർ ഉന്നയിച്ച ചോദ്യം. എന്നാൽ ചില ഗൗരവകരമായ വിഷയങ്ങൾ പ്രതിപാദിക്കുന്നതാണ് ഈ സിനിമയെന്ന് ശേഷം പുറത്തു വന്ന ട്രെയ്‌ലർ കൊണ്ട് അണിയറക്കാർ സമർത്ഥിച്ചു. ശങ്കർ ഭാനുവാണ് സംവിധായകൻ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.