ചിത്രത്തിൽ മോദിയായി വേഷമിട്ടതിന് ശേഷം നരേന്ദ്ര മോദിയെ എത്രത്തോളം മനസ്സിലാക്കാൻ സാധിച്ചു എന്ന ചോദ്യത്തിനു നായകൻ വിവേക് ഒബ്‌റോയ് മറുപടി നൽകുന്നത് ഇങ്ങനെ. "ഏതാനും കൂടിക്കാഴ്ചകൾക്ക് ശേഷം അദ്ദേഹത്തെ എനിക്കറിയാം എന്ന് തോന്നി. പക്ഷെ ചിത്രം തുടങ്ങിയതിൽ പിന്നെ, സംവിധായകൻ എനിക്ക് കുറെ റിസർച്ച് കാര്യങ്ങൾ കൈമാറി. എൻ്റെ കാര്യം പോട്ടെ, വർഷങ്ങളായി ബന്ധമുള്ളവർക്കു പോലും അദ്ദേഹത്തെ നന്നായി അറിയാമെന്നു തോന്നുന്നില്ല."
advertisement
തനിക്കു ലഭിച്ച വേഷത്തെപ്പറ്റി ഇതാണഭിപ്രായം. "മോദിജി ഒരു പ്രചോദനമാണ്. എന്ത് തീരുമാനിച്ചാലും അതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും അദ്ദേഹത്തിന്. തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിൽ അദ്ദേഹം ഭയക്കുന്നില്ല."
മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമങ്ങ് കുമാറാണ് 'പി.എം. നരേന്ദ്രമോദി' സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്രോയിയുടെ പിതാവ് സുരേഷ് ഒബ്രോയിയും സന്ദീപ് സിങ്ങുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ലൂസിഫറിലും വിവേക് വേഷമിടുന്നുണ്ട്. ചിത്രം നിശ്ചയിച്ചതിനും ഒരാഴ്ച മുൻപ് തിയേറ്ററുകളിലെത്തും. ഏപ്രിൽ 12 ആയിരുന്നു ആദ്യം പറഞ്ഞിരുന്ന റിലീസ് തിയ്യതി. ഇത് ഏപ്രിൽ 5ലേക്ക് മാറ്റി നേരത്തെ തിയേറ്ററുകളിലെത്തിക്കുകയാണ്.
