TRENDING:

Jeethu Joseph | സ്വന്തം പടത്തെ ട്രോളാൻ ജീത്തു ജോസഫിന് സഹായം വേണ്ട; '12th മാൻ' ട്രോൾ വീഡിയോയുമായി സംവിധായകൻ

Last Updated:

Jeethu Joseph posted a troll video of his movie 12th Man | '12th മാൻ' സെറ്റിൽ ഉണ്ടായ രസകരമായ നിമിഷങ്ങൾ ചേർത്തൊരു ട്രോൾ വീഡിയോയുമായി ജീത്തു ജോസഫ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്വന്തം സിനിമയെ ട്രോളാൻ പുറത്തുനിന്നും ആളെ എടുക്കേണ്ട ആവശ്യം ജീത്തു ജോസഫിനില്ല (Jeethu Joseph). രണ്ടാമതായി ഒ.ടി.ടിയിൽ റിലീസ് ചെയ്ത ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രം '12th മാൻ' അണിയറ രംഗങ്ങളാണ് വീഡിയോ രൂപത്തിൽ സംവിധായകന്റെ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ പ്രത്യക്ഷപ്പെട്ടത്. ഷൂട്ടിംഗ് സമയത്തെ നുറുങ്ങുകൾ രസകരമായി കോർത്തിണക്കികൊണ്ടാണ് വീഡിയോ ചെയ്തിട്ടുള്ളത്. ഒരു വണ്ടി നിറയെ നാടക പ്രവർത്തകരെ കൊണ്ടുപോകുന്ന ഇന്നസെന്റ് കഥാപാത്രം മാന്നാർ മത്തായിയിൽ നിന്നുമാണ് തുടക്കം.
12th Man
12th Man
advertisement

Also read: 12th Man review | ആ പന്ത്രണ്ടംഗ സംഘത്തിൽ ആരാണ് വില്ലന്‍? ഹിൽ സ്റ്റേഷനിലെ ത്രില്ലർ '12thമാൻ'

ശേഷം, പല വട്ടം സിനിമയിലെ ഓരോ അഭിനേതാക്കൾക്കും പറ്റിയ അമളികൾ ഒന്നിന് പിറകേ ഒന്നായി വീഡിയോയിൽ അണിനിരക്കുന്നു. സിനിമയിൽ ഉദ്വേഗം നിറച്ച പല രംഗങ്ങളും ലൊക്കേഷനിൽ പൊട്ടിച്ചിരി പടർത്തിയവയാണെന്ന് ഇത് കാണുന്ന പ്രേക്ഷകർക്കും മനസ്സിലാകും.

ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം ഷൂട്ടിംഗ് രംഭിച്ച മോഹൻലാൽ, ജീത്തു ജോസഫ് ചിത്രമാണിത്. എന്നാൽ റാം ഷെഡ്യൂൾ ബ്രേക്ക് വന്ന് അടുത്തിടെ വീണ്ടും ചിത്രീകരണമാരംഭിക്കുകയായിരുന്നു. (ജീത്തു ജോസഫ് പോസ്റ്റ് ചെയ്ത ട്രോൾ വീഡിയോ ചുവടെ കാണാം)

advertisement

24 മണിക്കൂറിനുള്ളിൽ നടക്കുന്ന സസ്പെൻസ് ത്രില്ലർ ജോണറാണിത്.

പഠനകാലം മുതൽ ആരംഭിച്ച സൗഹൃദം ജോലിയും വിവാഹ ജീവിതവും ആയതിൽ പിന്നെയും കാത്തുസൂക്ഷിക്കുന്ന ഏഴ് സുഹൃത്തുക്കൾ. അവരുടെ പങ്കാളികളും ഒപ്പം ചേരുന്ന മനോഹരമായ സൗഹൃദ കൂട്ടായ്മയിൽ ഉണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് '12th മാൻ'.

'12th മാൻ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

മോഹൻലാൽ, സൈജു കുറുപ്, ലിയോണ ലിഷോയ്, ഉണ്ണി മുകുന്ദൻ,

advertisement

ചന്ദുനാഥ് ജി. നായർ, അനു സിതാര, അനുശ്രീ, അനു മോഹൻ,

രാഹുൽ മാധവ്, അദിതി രവി, പ്രിയങ്ക നായർ, ശിവദ, നന്ദു, സിദ്ദിഖ് എന്നിവരാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ മുരളി ഗോപി, മല്ലിക സുകുമാരൻ, അജു വർഗീസ്, കോട്ടയം പ്രദീപ്, സൗബിൻ ഷാഹിർ, ഇർഷാദ്, ജീത്തു ജോസഫ് എന്നിവർ തുടങ്ങിയവർ വോയിസ് കാസ്റ് ആയി സിനിമയുടെ ഭാഗമാണ്.

ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനത്തിലുണ്ട്.

Summary: A troll video of Jeethu Joseph movie '12th Man' has been posted on the Instagram handle of the director. The Mohanlal starrer crime investigation drama was a direct OTT release. The closed-room crime thriller had a huge line up of young Malayalam actors 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Jeethu Joseph | സ്വന്തം പടത്തെ ട്രോളാൻ ജീത്തു ജോസഫിന് സഹായം വേണ്ട; '12th മാൻ' ട്രോൾ വീഡിയോയുമായി സംവിധായകൻ
Open in App
Home
Video
Impact Shorts
Web Stories