TRENDING:

Joju George | നായകനും ഗായകനുമായി ജോജു ജോർജ്; 'പീസ്' സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

Last Updated:

Joju George turns singer for his next movie Peace | വിന്റേജ് മൂഡിലുള്ള പാട്ട് പാടി ജോജു ജോർജ്ജ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോജു ജോർജ് (Joju George) നായകനായ 'പീസ്' സിനിമയിലെ (Peace movie) വിന്റേജ് മൂഡിലുള്ള പാട്ട് പാടിയിരിക്കുന്നത് ജോജു ജോർജ്ജ് തന്നെയാണ്. പാട്ടിന്റെ വരികളും രംഗങ്ങളും പുതുമ സമ്മാനിക്കുന്നതാണ്. ഒരു കോമഡി സിനിമയുടെ സ്വഭാവമാണ് പാട്ടിന്റേത്. ജോജുവിനൊപ്പം ആശാ ശരത്ത്, രമ്യാ നമ്പീശൻ, അനിൽ നെടുമങ്ങാട്, സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പൗളി വൽസൻ തുടങ്ങി വലിയ താരനിര ഈ സിനിമയിലുണ്ട്.
ജോജു ജോർജ്ജ്
ജോജു ജോർജ്ജ്
advertisement

നവാഗതനായ സൻഫീർ കെ. കഥയും സംവിധാനവും നിർവ്വഹിച്ച സിനിമ 80 ദിവസങ്ങൾ കൊണ്ട് തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചത്. ദിനു മോഹൻ എഴുതിയ

പാട്ടിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ സൻഫീറും സംഗീത സംവിധായകനായ ജുബൈർ മുഹമ്മദും ചേർന്നാണ്.

സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേഴ്സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും ബാനറിൽ ദയാപരൻ, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഫർ സനൽ രമേശ് ഗിരിജ എന്നിവരുടേതാണ് തിരക്കഥ. ഷമീർ ജിബ്രാൻ ചായാഗ്രഹണം നിർവഹിച്ചു. ചിത്രസംയോജനം - നൗഫൽ അബ്ദുള്ള, കലാസംവിധാനം - ശ്രീജിത്ത് ഓടക്കാലി, മേക്കപ്പ് - ഷാജി പുൽപള്ളി, വസ്ത്രധാരണം - ജിഷാദ് ഷംഷുദ്ദീൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.

advertisement

Also read: കത്തെഴുതാൻ തയാറാണോ? ദുൽഖർ സൽമാനെ നേരിട്ട് കാണാൻ അവസരമൊരുങ്ങുന്നു

ലെഫ്റ്റനന്റ് റാമിന്റെ പ്രണയ കഥ പറയുന്ന 'സീതാരാമം' (Sita Ramam) പ്രേക്ഷകരിലേക്ക് എത്താൻ ഇനി അധിക ദിവസങ്ങളില്ല. റാമിന് ഒരു കത്തെഴുതാൻ ആഗ്രഹം തോന്നുന്നവർക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് അണിയറ പ്രവർത്തകർ. നിങ്ങൾ എഴുതിയ കത്ത് #SitaRamamMalayalam Movie #LetterToLieutenantRam #WayfarerFilms എന്നീ ഹാഷ്ടാഗുകളോട് കൂടി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുക. വിജയികൾക്ക് ലഫ്റ്റനന്റ് റാം അഥവാ ദുൽഖർ സൽമാനെ (Dulquer Salmaan) നേരിൽ കാണുവാനും സമ്മാനങ്ങൾ നേടുവാനും അവസരമുണ്ട്.

advertisement

ദുൽഖർ സൽമാനും ഹനു രാഘവപുടിയും സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന 'സീതാരാമം' പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡിയായി മൃണാൽ താക്കൂർ എത്തുന്നു. മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

Summary: Joju George has doubled up as an actor and singer for his next movie 'Peace'. Lyrical song from the film has been released on YouTube. The movie is scheduled for an August 2022 release

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Joju George | നായകനും ഗായകനുമായി ജോജു ജോർജ്; 'പീസ്' സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി
Open in App
Home
Video
Impact Shorts
Web Stories