TRENDING:

ജോജുവിന്റെ ജോഷി ചിത്രം 'പൊറിഞ്ചു മറിയം ജോസിന്' തുടക്കമായി

Last Updated:

2015ൽ പുറത്തിറങ്ങിയ ലൈലാ ഓ ലൈലയാണ് ജോഷിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോജു ജോർജ് നായകനാവുന്ന ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് തൃശ്ശൂരിൽ ആരംഭിച്ചു. നൈല ഉഷയാണ് നായിക. ജോഷിയുടെ തിരിച്ചു വരവ് ചിത്രത്തിൽ, നായകനായ ജോജു ജോർജ് ഗുണ്ടയുടെ വേഷത്തിൽ എത്തും. ജോസഫ് എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെ ശ്രദ്ധേയനായ ജോജു, നിലവിൽ തിയേറ്ററുകളിൽ ഓടുന്ന ജൂണിന്‌ ശേഷം ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. 2015ൽ പുറത്തിറങ്ങിയ ലൈലാ ഓ ലൈലയാണ് ജോഷിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം. ശേഷം പല ചിത്രങ്ങളും പരീക്ഷിക്കാൻ ഒരുങ്ങിയെങ്കിലും നടന്നില്ല. ഇതിൽ ദിലീപ് ചിത്രം റൺവേയുടെ രണ്ടാം ഭാഗം വാളയാർ പരമശിവം ഉണ്ടായിരുന്നു.
advertisement

Also read: പാകിസ്ഥാനി അഭിനേതാക്കൾക്കും കലാപ്രവർത്തകർക്കും ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷന്റെ 'കടക്കു പുറത്ത്'

തൻ്റെ 40 വർഷം നീളുന്ന സിനിമാ ജീവിതത്തിൽ സൂപ്പർ ഹീറോകളില്ലാത്തൊരു ചിത്രം ജോഷിയുടേതായി ഇല്ല. പ്രേം നസീറിൽ തുടങ്ങി ദിലീപ് വരെ ആ പാരമ്പര്യം തുടരുന്നു. മലയാളത്തിലെ മുൻ നിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെല്ലാം ജോഷി ചിത്രങ്ങളിൽ നായകന്മാരായിട്ടുണ്ട്. മലയാള സിനിമയിലെ താരങ്ങളെല്ലാം അണി നിരന്ന 2008 ചിത്രം ട്വൻറി-ട്വൻറിയും സംവിധാനം ചെയ്തത് ജോഷിയാണ്. ഈ.മ.യൗവിലൂടെ ശ്രദ്ധേയനായ ചെമ്പൻ വിനോദ് ജോസ് ഒരു മുഖ്യ കഥാപാത്രമായി എന്നുമെന്നും സൂചനയുണ്ട്. ഡേവിഡ് കാച്ചപ്പള്ളിയാണ് നിർമ്മാണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
ജോജുവിന്റെ ജോഷി ചിത്രം 'പൊറിഞ്ചു മറിയം ജോസിന്' തുടക്കമായി