TRENDING:

ലക്ഷ്മി ബാലഭാസ്ക്കറുടെ ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തി സ്റ്റീഫൻ ദേവസി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കാറപകടത്തിൽപ്പെട്ട് മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറുടെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ബാലഭാസ്ക്കറുടെ അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ന് ലക്ഷ്മിയെ സന്ദർശിച്ചശേഷം ആശുപത്രിയിൽനിന്നാണ് സ്റ്റീഫൻ ദേവസി അവരുടെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചത്. ആരോഗ്യനില മെച്ചപ്പെട്ട ലക്ഷ്മിയെ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഐസിയുവിൽനിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റും. ഇപ്പോൾ ലക്ഷ്മി ഇപ്പോൾ വെന്‍റിലേറ്ററിലാണ്. രണ്ടു മൂന്നു ദിവസത്തിനകം വെന്‍റിലേറ്റർ മാറ്റാനാകുമെന്നാണ് സ്റ്റീഫൻ ദേവസി പറയുന്നത്. അതേസമയം ബാലഭാസ്ക്കറിന്‍റെയും മകളുടെയും മരണവിവരം ഇതുവരെയും ലക്ഷ്മിയെ അറിയിച്ചിട്ടില്ല. ഇക്കാര്യം ലക്ഷ്മിയെ അറിയിക്കുമ്പോൾ അത് നേരിടാൻ അവർക്ക് കരുത്തുണ്ടാകണമെന്ന് പ്രാർഥിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് സ്റ്റീഫൻ ദേവസിയുടെ ഫേസ്ബുക്ക് വീഡിയോ അവസാനിക്കുന്നത്.
advertisement

തന്ത്രികൾ നിലച്ചു; നിലയ്ക്കാതെ നാദം

സെപ്റ്റംബർ 24ന് പുലര്‍ച്ചെ തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴിയാണ് ബാലഭാസ്‌ക്കറും കുടുംബവും അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനം തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം മരത്തില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. അപകടത്തെ തുടർന്ന് ബാലഭാസ്ക്കർ-ലക്ഷ്മി ദമ്പതികളുടെ മകൾ തേജസ്വിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നട്ടെല്ലിനും ശ്വാസകോശത്തിനും തലയ്ക്കും പരിക്കേറ്റ ബാലഭാസ്ക്കറെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഒക്ടോബർ രണ്ടിന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ലക്ഷ്മി ബാലഭാസ്ക്കറുടെ ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തി സ്റ്റീഫൻ ദേവസി