ഇപ്പോൾ ലോകത്തിലെ ഫിയാഫ് അക്രഡിറ്റഡ് ടോപ് 15 ഫെസ്റ്റിലുകളുടെ ലിസ്റ്റിൽ ഉള്ളതും, വളരെ പഴയതുമായ മോസ്കോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവവികാസങ്ങൾ കാരണം അവർക്ക് നാട് വിടേണ്ടി വരുന്നു. അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു.
advertisement
കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. UAN ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിൻ ബാബുവും, ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിക്കുന്നു.
മലയാളത്തിൽ നിന്നും ഡോൺ പാലത്തറയുടെ '1956, മധ്യ തിരുവിതാംകൂർ' എന്ന ചിത്രവും മേളയുടെ ഭാഗമാണ്.