TRENDING:

Kadamattathu Kathanar | 40 ഏക്കർ ഭൂമിയിലെ നാൽപ്പതിനായിരം ചതുരശ്രയടിയിൽ കൊച്ചിയിൽ 'കടമറ്റത്ത് കത്തനാർ' ഒരുങ്ങുന്നു

Last Updated:

സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ മോഡുലർ ഫ്ളോർ ആയിരിക്കുമിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
40 ഏക്കർ ഭൂമി, നാൽപ്പതിനായിരം ചതുരശ്രയടിയിൽ ഒരു സ്റ്റുഡിയോ ഫ്ലോർ. ജയസൂര്യ (Jayasurya) ചിത്രം കടമറ്റത്തു കത്തനാർ (Kadamattathu Kathanar) ഒരുങ്ങുന്നത് ഇവിടെയാണ്. ചലച്ചിത്ര രംഗത്ത് സജീവമാകുന്ന ശ്രീഗോകുലം മൂവീസ് നിർമ്മാണ-വിതരണ രംഗങ്ങൾക്കു പുറമേ സിനിമയുടെ മറ്റു മേഖലകളിലേക്കും കടക്കുകയാണ്. അതിൻ്റെ മുന്നോടിയായി നാൽപ്പതിനായിരം ചതുരശ്രയടിചുറ്റളവിൽ ഒരു സ്റ്റുഡിയോ ഫ്ളോർ ഒരുക്കുന്നു. സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ മോഡുലർ ഫ്ളോർ ആയിരിക്കുമിത്.
കടമറ്റത്തു കത്തനാർ
കടമറ്റത്തു കത്തനാർ
advertisement

കൊച്ചിയിലെ പുക്കാട്ടുപടിയിൽ നാൽപതോളം ഏക്കർ ഭൂമിയിലാണ് ഈ സ്റ്റുഡിയോ ഫ്ളോർ നിർമ്മിക്കുന്നത്. ഗോകുലത്തിൻ്റെ തന്നെ ഭൂമിയിലാണ് സ്റ്റുഡിയോ ഫ്ളോർ നിർമ്മിക്കുന്നത്. ഗോകുലം മൂവീസിൻ്റെ ബാനറിൽ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബൃഹ്ത്തായ ‘കടമറ്റത്ത് കത്തനാർ’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ സ്റ്റുഡിയോ ഫ്ളോർ ഒരുക്കുന്നത്. ഇന്ത്യയിലാദ്യമായി വെർച്വൽ സാങ്കേതിക വിദ്യയിൽ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ചെന്നൈയിൽ ഗോകുലത്തിൻ്റെ വലിയ സ്റ്റുഡിയോ ഫ്ളോർ നിലവിലുണ്ട്. തമിഴ് – തെലുങ്കു സിനിമകൾ ഇവിടെ സ്ഥിരമായി ചിത്രീകരിച്ചു പോരുന്നുമുണ്ട്. എന്നാൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ വ്യത്യസ്ത സംരംഭമായ കടമറ്റത്ത് കത്തനാറിനു വേണ്ടി ആധുനിക സാങ്കേതിക വിദ്യകൾ അടങ്ങുന്ന സ്റ്റുഡിയോ ഫ്ളോർ തന്നെ ആകട്ടെയെന്ന് ഗോകുലം ഗ്രൂപ്പിൻ്റെ ചെയർമാൻ കൂടിയായ ഗോകുലം ഗോപാലൻ നിർദ്ദേശിക്കുകയായിരുന്നു.

advertisement

Also read: ശക്തരായ 5 സ്ത്രീ കഥാപാത്രങ്ങള്‍; ‘ഹെര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രാജ്യത്തെ എല്ലാ ഭാഷകളിലുമുള്ള വൻകിട ചിത്രങ്ങൾക്ക് ഈ ഫ്ളോർ ഉപകരിക്കും വിധത്തിലുള്ള കാഴ്ച്ചപ്പാടിലൂടെയാണ് സ്റ്റുഡിയോ ഫ്ളോർ നിർമ്മിക്കുന്നത്. ജയസൂര്യ നായകനാകുന്ന കടമറ്റത്ത് കത്തനാറിൻ്റെ പ്രീ – പൊഡക്ഷനുകൾ ആരംഭിച്ചു കഴിഞ്ഞു.

ഇതിനു വേണ്ടി ഏറ്റവും ആധുനിക മികവുകൾ ഉൾക്കൊള്ളുന്ന ആരി അലക്സ ക്യാമറ വാങ്ങുകയും ഇതുപയോഗിച്ച് ഒരാഴ്ച്ചയോളം നീണ്ടു നിന്ന ടെസ്റ്റ് ചിത്രീകരണം കൊച്ചിയിലെ ത്രീ ഡോട്ട് സ്റ്റുഡിയോയിൽ നടക്കുകയും ചെയ്തിരുന്നു.

advertisement

മറ്റൊരു ചിത്രവും കമിറ്റ് ചെയ്യാതെ ജയസൂര്യ ഈ സിനിമയ്ക്കായി ഒരുക്കങ്ങൾ നടത്തിപ്പോരുകയാണ്. ‘മാന്ത്രിക ജാലവിദ്യ’ ഒരു വൈദികൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ഒരു ദൃശ്യവിസ്മയത്തിലത്തിലൂടെ പ്രേക്ഷകൻ്റെ മുന്നിലെത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ. ആധുനിക സാങ്കേതിക മികവോടെ, വൻ മുതൽമുടക്കോടെയാണ് കടമറ്റത്ത് കത്തനാറെ അണിയിച്ചൊരുക്കുന്നതെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കഷ്ണമൂർത്തിയും അറിയിച്ചു.

മങ്കി പെൻ, ജോ& ബോയ്, ഹോം, എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനാണ് സംവിധായകനായ റോജിൻ തോമസ്. സെറ്റ് രൂപകൽപ്പനക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻ്റെ കലാസംവിധാനം നിർവ്വഹിക്കുന്നത് രാജീവനാണ്.

advertisement

മലയാളത്തിനു പുറമേ ഇന്ത്യയിലെ വൻകിട ഭാഷാചിത്രങ്ങളിലേയും അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം ഒരു പാൻ ഇൻഡ്യൻ സിനിമയായിരിക്കും. പുതുവർഷത്തിൽ ചിത്രീകരണം ആരംഭിക്കും വിധത്തിൽ ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സിദ്ദു പനയ്ക്കലാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ.- വാഴൂർ ജോസ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A massive studio floor being readied in Kochi to shoot Jayasurya movie Kadamattathu Kathanar

മലയാളം വാർത്തകൾ/ വാർത്ത/Film/
Kadamattathu Kathanar | 40 ഏക്കർ ഭൂമിയിലെ നാൽപ്പതിനായിരം ചതുരശ്രയടിയിൽ കൊച്ചിയിൽ 'കടമറ്റത്ത് കത്തനാർ' ഒരുങ്ങുന്നു
Open in App
Home
Video
Impact Shorts
Web Stories