TRENDING:

പുതുവർഷത്തിൽ ലാലേട്ടന്റെ തമിഴ് ചിത്രത്തിന് പേരായി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതു വർഷം പിറന്നപ്പോൾ തന്നെ മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ആ വാർത്ത ആരാധകരോട് പങ്ക് വച്ചു. സൂര്യ 37 എന്ന വർക്കിംഗ് ടൈറ്റിലിൽ പുരോഗമിച്ച തന്റെ തമിഴ് ചിത്രത്തിന് പേരായി. ഫേസ്ബുക് വഴി വാർത്തയെത്തി. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേര് കാപ്പാൻ. സൂര്യ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിൻറെ വേഷം ഇതിനോടകം തന്നെ ചർച്ചാവിഷയം ആയിരുന്നു.
advertisement

പ്രധാന മന്ത്രി ചന്ദ്രകാന്ത് വർമ്മ എന്ന കഥാപാത്രമാണ് ലാൽ. കഴിഞ്ഞ വർഷം, ജന്മാഷ്ടമിദിനത്തിൽ നടൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വാർത്തകളും ചിത്രങ്ങളും ഇതുമായി ബന്ധപ്പെട്ടതാണോ എന്ന സംശയം ഇതിനു തൊട്ടു പിന്നാലെ ഉയർന്നിരുന്നു. പ്രധാന മന്ത്രിയുമായി സാമ്യമുള്ള രൂപ ഭാവവും ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടു. വില്ലൻ എന്ന മലയാള ചിത്രത്തിന് ശേഷം സോൾട് ആൻഡ് പേപ്പർ ലുക്കിൽ ലാൽ എത്തുന്നുവെന്നത് മറ്റൊരു സവിശേഷതയാണ്.

advertisement

ജില്ലക്ക് ശേഷം ലാലിൻറെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചു വരവായിരിക്കും ചന്ദ്രകാന്ത് വർമ്മ. ആർമി കമാൻഡോയായി സൂര്യ എത്തുമെന്നാണു വിവരം. കാപ്പാനിൽ മലയാളി താരം ആര്യയും മുഖ്യ കഥാപാത്രങ്ങളിൽ ഒരാളാണ്. നിലവിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഭാഗമാണ് ലാൽ. നവവത്സര ദിനത്തിൽ മറ്റൊരു പ്രധാന പ്രഖ്യാപനം കൂടി ലാലിൽ നിന്നും ഉണ്ടാവാൻ സാധ്യതയുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പുതുവർഷത്തിൽ ലാലേട്ടന്റെ തമിഴ് ചിത്രത്തിന് പേരായി