ക്വീൻ എന്ന ആദ്യ സിനിമയിൽ നായികാ കഥാപാത്രം ചിന്നുവിനെ അവതരിപ്പിച്ചായിരുന്നു സാനിയ അഭിനയ ജീവിതം ആരംഭിച്ചത്. റിയാലിറ്റി ഷോയിലെ നർത്തകി കൂടിയായിരുന്ന സാനിയ മെയ്‌വഴക്കം നിറഞ്ഞ പ്രകടനങ്ങളുമായി ജയസൂര്യ ചിത്രം പ്രേതം 2ൽ വേഷമിട്ടു. അടുത്തിടെ തിയേറ്ററുകളിൽ എത്തിയ, ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രമായ ജാൻവിയായി എത്തിയിരുന്നു. ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ഇത്. ഇപ്പോൾ അടുത്ത ചിത്രത്തിനായുള്ള കൌണ്ട് ഡൗണുമായി ഇൻസ്റ്റാഗ്രാമിൽ നിറയുകയാണ് സാനിയ. ഇനി മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലാണ് സാനിയ വേഷമിടുക.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 10, 2019 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇൻസ്റ്റാഗ്രാമിൽ സാനിയ അയ്യപ്പൻറെ പുതിയ പോസ്റ്റ്; കമന്റിൽ സദാചാര പോലീസും