ഇക്കഴിഞ്ഞ ദിവസം വിവാഹിതരായ റിയാലിറ്റി ഷോ താരങ്ങളും അഭിനേതാക്കളുമായ പേളി മാണി-ശ്രീനിഷ് അരവിന്ദ് ദമ്പതികളുടെ വിവാഹ ചടങ്ങുകളുടെ കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ. വധു പേളി തന്നെയാണ് പേളിഷ് വിവാഹത്തിന്റെ നല്ല മുഹൂർത്തങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നത്. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ഇവരുടെ വിവാഹം. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. ഇനി മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടക്കും.