ഒരമ്മക്ക് കുഞ്ഞിനോടുണ്ടാവുന്ന സ്നേഹം, കുഞ്ഞു നഷ്ടപ്പെടുമ്പോൾ അമ്മക്കുണ്ടാവുന്ന വേദന, കുട്ടിയെക്കുറിച്ചുള്ള ഓർമ്മകൾ, എങ്ങനെയാണ് കുട്ടിയെ നഷ്ടപ്പെട്ടത് തുടങ്ങിയ കാര്യങ്ങളാണ് നൃത്ത വിഡിയോയിൽ പറയുന്നത്.
പിന്നണിയിൽ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക വൈദ്യനാഥൻ. മിഥുൻ ബാബു (വയലിൻ), മനോജ് (വീണ), ആർ. ഹരികൃഷ്ണൻ (മൃദംഗം), മധു പോൾ (കീബോർഡ്) എന്നിവരടങ്ങുന്നതാണു സംഗീതം. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. വിവാഹ ശേഷം അഭിനയ ലോകത്തു നിന്നും ഇടവേളയെടുത്ത നവ്യ, ചെറിയ രീതിയിൽ തിരിച്ചു വരവ് നടത്തിയിരുന്നു.
advertisement
"അമ്മയും കുഞ്ഞും തമ്മിലുള്ള അപരിമിതമായ സ്നേഹം പറയുന്ന ഒരു ചെറിയ നൃത്ത വീഡിയോയുമായി ഞാൻ വരികയാണ്. ഞാൻ തന്നെ സംവിധാനം ചെയ്തു അവതരിപ്പിക്കുന്നത്. എന്റെ ആദ്യ സംരംഭമെന്ന നിലയിൽ നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അപേക്ഷിക്കുന്നു," നൃത്തത്തെക്കുറിച്ച് വീഡിയോയുടെ പ്രഖ്യാപന വേളയിൽ നവ്യ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. മനു ഭരതൻ നൃത്ത സംവിധാനം നിർവഹിച്ചു ജിമ്മി റെയ്നോൾഡ്സ് നിർമ്മിക്കുന്നതാണ് വീഡിയോ.