മെറിൽ സ്ട്രീപ്, ലിയൊനാർഡോ ഡികാപ്രിയോ, തിമോത്തി ഷാംലെറ്റ്, ജെന്നിഫർ ലോറൻസ്, റോബ് മോർഗൻ, കെയ്റ്റ് ബ്ലാൻഷെറ്റ്, ജോനാ ഹിൽ, ഹിമേഷ് പട്ടേൽ, അരെയ്ന ഗ്രാൻഡേ, കിഡ് ക്യൂഡി, മാത്യു പെറി, ടോമർ സിസിലി ഇങ്ങനെ നീളുന്നു ചിത്രത്തിൽ അണി നിരക്കുന്ന താരങ്ങൾ.
ജെന്നിഫർ ലോറൻസും റോബ് മോർഗനും ചിത്രത്തിലുണ്ടാകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മെറിൽ സ്ട്രീപ് അടക്കമുള്ള താരങ്ങളും എത്തുമെന്ന വാർത്ത സിനിമാപ്രേമികളേയും ആവേശത്തിലാക്കിയിരിക്കുകയാണ്.
ചിത്രത്തിലെ താരങ്ങളെ കുറിച്ച് നെറ്റ്ഫ്ലിക്സ് സോഷ്യൽമീഡിയ വഴി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
advertisement
ഭൂമിയെ നശിപ്പിക്കാൻ എത്തുന്ന ഛിന്നഗ്രഹത്തെക്കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകാൻ യാത്ര പുറപ്പെടുന്ന രണ്ട് ജ്യോതിശാസ്ത്രജ്ഞരിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുക എന്നാണ് സൂചന. ഗൗരവമായ വിഷയമാണെങ്കിലും ഹാസ്യരൂപത്തിലായിരിക്കും അവതരണം.
ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത് ആദം മെക്കേ തന്നെയാണ്. ദി അദർ ഗയ്സ് എമങ് അദേർസ്, ദി ബിഗ് ഷോർട്ട്, വൈസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകപ്രശസ്തനാണ് ആദം മെക്കേ. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ഹോളിവുഡിൽ നിന്നും പുറത്തു വരാനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരിക്കും ഡോണ്ട് ലുക്ക് അപ്പ് എന്നതിൽ സംശയമില്ല.