ലോകം അവസാനിക്കുമോ? അഭ്യൂഹങ്ങൾ, വാർത്തകൾ, സംശയങ്ങൾ എന്നിവയുടെ ഒക്കെ രൂപത്തിൽ നമ്മൾ പലപ്പോഴായി ഈ ചോദ്യത്തെ കണ്ടു മുട്ടിയിട്ടുണ്ട്, അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്, വ്യാകുലപെട്ടിട്ടുണ്ട്. സാധാരണ പ്രേക്ഷകനും മനസ്സിലാകും വിധം ഈ പ്രതിഭാസം രസകരമായ ഒരു സിനിമ ആയാലോ? ആ കഥയിൽ ഒരു അച്ഛനും മകനും - ആൽബർട്ടും മകൻ ആദമും. അമ്മ നഷ്ടപെട്ട കുട്ടിയാണ് ആദം. നയൻ എന്ന ചിത്രം ഇവിടെ ആരംഭിക്കുന്നു.
'അകലെ ഒരു താരകമായി'; പൃഥ്വിയുടെ നയനിലെ ആദ്യഗാനം പുറത്ത്
advertisement
ആസ്ട്രോഫിസിസിസ്റ്റ് ആണ് ആൽബർട്ട് (പൃഥ്വിരാജ്). ഭൂമി എന്ന ലോകത്തിനും പുറത്തെ പ്രഹേളികകൾ സസൂക്ഷ്‌മം വീക്ഷിക്കുന്ന ശാസ്ത്രജ്ഞൻ. വിസ്മയ കാഴ്ചയുടെ പിന്നാലെയാണ് ആൽബർട്ടും മകനും. എന്നും അതിശയിപ്പിക്കുന്ന പ്രപഞ്ചത്തിനു പുറത്തെ കാഴ്ചകളെക്കാളും കണ്ണിമ വെട്ടാതെ കാണാൻ മോഹിപ്പിക്കുന്ന ഫ്രയിമുകൾ നിറഞ്ഞ ആദ്യപകുതി. ക്യാമറയുടെ സാധ്യതകൾ, അതിനൊപ്പം സഞ്ചരിക്കുന്ന വെളിച്ചവും, ശബ്ദ വിന്യാസങ്ങളും. സയൻസ് ഫിക്ഷൻ എന്ന നിലയിൽ ഒതുങ്ങി പോകാതെ, സസ്‌പെൻസും അത്ഭുതവും ഹൊററും ഇവിടെ തുല്യ അളവിൽ നിറയുന്നു.
ഇനി ഒൻപതു ദിവസം കൂടി ബാക്കിയുണ്ട് ആ സംഭവ വികാസത്തിന്റെ പരിണാമം അറിയാൻ. എന്ത് സംഭവിക്കും? കാത്തിരിക്കുക.
