'അകലെ ഒരു താരകമായി'; പൃഥ്വിയുടെ നയനിലെ ആദ്യഗാനം പുറത്ത്
Last Updated:
ഷാൻ റഹ്മാനാണ് സംഗീതം
പൃഥ്വിരാജിനെ നായകനാക്കി ജെനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയനിലെ ആദ്യഗാനം പുറത്ത്. 'അകലെ ഒരു താരകമായി എന്ന ഗാനമാണ് യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ഹരീബ് ഹുസൈനും ആൻ ആമിയും ചേർന്നാണ്. ഹരിനാരായണനും പ്രീതി നമ്പ്യാരുമാണ് രചന. ചിത്രത്തിന്റെ ട്രെയിലറും ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു.
ചിത്രത്തില്‍ പ്രകാശ് രാജ്, വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഫെബ്രുവരി ഏഴിന് തീയേറ്ററുകളിലെത്തും. പൃഥ്വിരാജിന്റെ തന്നെ പ്രൊഡക്ഷൻ ആയ പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ചേഴ്സ് എന്റർടെയിൻമെന്റസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രമായി മംമ്ത വേഷമിടുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 27, 2019 3:24 PM IST