തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായിട്ടാണ് 'ഗമനം' ഒരുങ്ങുന്നത്. ഗായിക ശൈലപുത്രി ദേവി എന്ന കഥാപാത്രമായിട്ടാണ് നിത്യ 'ഗമനത്തില്‍' എത്തുന്നത്.
കരിയറിലെ തന്നെ വ്യത്യസ്തമായ റോളിലാണ് നിത്യ എത്തുന്നത്. ശാസ്ത്രീയ സംഗീതജ്ഞയായിട്ടുള്ള ലുക്കിലാണ് നിത്യ പ്രത്യക്ഷപ്പെടുന്നത്.
നവാഗതനായ സുജാന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. നടി ശ്രിയ ശരണിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ്. കഥയും തിരക്കഥയും സുജാന റാവു തന്നെയാണ് നിർവഹിക്കുക.
advertisement
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
2019ൽ പുറത്തിറങ്ങിയ പ്രാണയിലാണ് നിത്യ മേനോനെ ഏറ്റവും ഒടുവിലായി മലയാള സിനിമയിൽ കണ്ടത്. 'തത്സമയം ഒരു പെൺകുട്ടി' ഒരുക്കിയ ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി എന്ന സിനിമയിലും നിത്യ നായികയാണ്.
