എന്നാൽ ഹർത്താൽ പ്രഖ്യാപിച്ചു മണിക്കൂറുകൾ കഴിഞ്ഞിട്ടും 'മോഹൻലാൽ വരുമോ ഇല്ലയോ' എന്നതിൽ വ്യക്തതയില്ലായ്മ തുടർന്നു. തിയേറ്റർ ഉടമകൾ പലരും സിനിമയുമായി മുന്നോട്ടു പോകുമെന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. കൂലംകുഷമായ ചർച്ചകൾ അപ്പോഴും അണിയറയിൽ തകൃതിയായി നടക്കുകയായിരുന്നു. ഒടുവിൽ ഒടിയൻ പ്രഖ്യാപിച്ചത് പോലെ തന്നെ, നാളെ എത്തും. വെളുപ്പിന് 4.30 മുതലുള്ള ഷോകളുണ്ട്. പാൽ, പത്രം, വിവാഹം എന്നതിനൊപ്പം ഒടിയനും എന്ന് പറഞ്ഞു ആഘോഷിക്കുകയാണ് ആരാധക സംഘം. സർവകലാശാല പരീക്ഷകൾ വരെ മാറ്റി വച്ചിട്ടും ഒടിയൻ ഹർത്താലിനെ കൂസാതെ തിയേറ്ററിൽ എത്തുന്നുവെന്നത് സിനിമയ്ക്ക് ജനങ്ങളുടെ മേലുള്ള വിശ്വാസത്തിന്റെയും സ്വാധീനത്തിന്റെയും തെളിവ് കൂടിയാണ്. ഒരു പക്ഷെ വരും കാലങ്ങളിൽ ഹർത്താലിനെ ജനങ്ങൾ എങ്ങനെ നോക്കി കാണുമെന്നതിന്റെ സൂചനയും.
advertisement
ലോകമെമ്പാടുമായി 3500 സ്ക്രീനുകളിൽ ചിത്രമെത്തുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. ഒടിയന്‍റെ മെഗാ റിലീസിന് മുന്നോടിയായി ചിത്രത്തിലെ പാട്ടിനും ട്രയിലറിനും വൻ സ്വീകരണമാണ് ലഭിക്കുന്നത്. മലയാളം, തെലുഗ്, തമിഴ് ഭാഷകളിലാണ് ഒടിയൻ റിലീസ് ആകുന്നത്. ഇതാദ്യമായാണ് റിലീസ് ദിവസം തന്നെ ഒരു മലയാളം സിനിമ വിവിധ ഭാഷകളിൽ എത്തുന്നത്. ശേഷം, സ്‌ക്രീനിൽ.