‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.
Also read: Rajinikanth | തലൈവര്‍ കേരളത്തില്‍; ജയിലര്‍ ക്ലൈമാക്സ് ചിത്രീകരണം ചാലക്കുടിയില്‍?
സംഗീതം- ഷാൻ റഹ്മാൻ, ഗാനരചന- റഫീഖ് അഹമ്മദ്, എഡിറ്റിംഗ്- കിരൺ ദാസ്. ‘എന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പി.പി. കുഞ്ഞികൃഷ്ണൻ ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ. മേനോൻ നായികയാവുന്നു.
advertisement
നിഷ സാരംഗ്, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയവരും വേഷമിടുന്നു.
എഡിറ്റർ- കിരൺ ദാസ്, സംഗീതം- ഷാൻ റഹ്മാൻ, ഗാനരചന- റഫീഖ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു പി.കെ., കല- ത്യാഗു തവന്നൂർ, മേക്കപ്പ്- രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം- വീണ സ്യാമന്തക്, സ്റ്റിൽസ്- ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രജലീഷ്, ആക്ഷൻ- മാഫിയ ശശി, പി.ആർ.ഒ.-എ.എസ്. ദിനേശ്.
