TRENDING:

'അച്ഛനൊരു വാഴ വെച്ചു' : പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയല്ല അച്ഛനെന്ന്

Last Updated:

'പ്രപഞ്ചത്തിലെ പോരാളി അച്ഛനല്ല, അമ്മയാണ്' എന്ന നിലയിലാണ് പോസ്റ്ററിലെ വാചകം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിരഞ്ജ് മണിയൻപിള്ളരാജു, എ.വി. അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വെച്ചു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പ്രപഞ്ചത്തിലെ പോരാളി അച്ഛനല്ല, അമ്മയാണ് എന്ന നിലയിലാണ് പോസ്റ്ററിലെ വാചകം. മുകേഷ്, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനുലാൽ, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
അച്ഛനൊരു വാഴ വെച്ചു
അച്ഛനൊരു വാഴ വെച്ചു
advertisement

‘പ്രപഞ്ചത്തിലെ പോരാളി അച്ഛനല്ല, അമ്മയാണ്’ എന്ന നിലയിലാണ് പോസ്റ്ററിലെ വാചകം. മുകേഷ്, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനുലാൽ, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

Also read: ‘ചാവേറു’കളായി കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും ആന്‍റണി വര്‍ഗീസും; ടിനു പാപ്പച്ചന്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്

advertisement

എ.വി.എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ.വി. അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് ‘അച്ഛനൊരു വാഴ വെച്ചു’. സാന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നർ ചിത്രമായ ‘അച്ഛനൊരു വാഴ വെച്ചു’  മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ E4 എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു. പി. സുകുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മനു ഗോപാൽ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതുന്നു.

കെ. ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു.എഡിറ്റർ- വി. സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- വിജയ് ജി.എസ്., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കാരന്തൂർ, കല- ത്യാഗു തവന്നൂർ, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ്- ദിവ്യ ജോബി, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റർ ഡിസൈൻ- കോളിൻസ് ലിയോഫിൽ, പശ്ചാത്തല സംഗീതം- ബിജിബാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ- പ്രവി നായർ, അസിസ്റ്റന്റ് ഡയറക്ടർ- ഹരീഷ് മോഹൻ, അലീഷ, ഷാഫി റഹ്മാൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

advertisement

Summary: Achanoru Vazha Vachu is a new Malayalam movie starring Niranj Maniyanpillai, Athmiya, Shanthi Krishna and others. The movie got its first poster released

മലയാളം വാർത്തകൾ/ വാർത്ത/Film/
'അച്ഛനൊരു വാഴ വെച്ചു' : പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയല്ല അച്ഛനെന്ന്
Open in App
Home
Video
Impact Shorts
Web Stories