പ്രണയകഥയാണ് പേര് സൂചിപ്പിക്കുന്നത് പോലെ രാധേശ്യാം പറയുന്നത്. ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ പ്രഭാസ് ഫസ്റ്റ്ലുക്ക് ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
സാഹോയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് രാധേശ്യാം. രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പതിവ് പ്രഭാസ് ചിത്രങ്ങൾ പോലെ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാകും പുതിയ ചിത്രവും എത്തുക. ഭാഗ്യശ്രീ, മുരളി ശർമ, സച്ചിൻ ഖഡേക്കർ, പ്രിയദർശി, സാഷ ഛേദ്രി, കുണാൽ റോയ് കപൂർ, സത്യൻ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.
അല്ലു അർജുൻ നായകനായ അല വൈകുണ്ഠപുരമുലു എന്ന സൂപ്പർഹിറ്റിന് ശേഷം പൂജ ഹെഗ്ഡെ നായികയായി എത്തുന്ന തെലുങ്കു ചിത്രമാണ് രാധേശ്യാം.
advertisement
കോവിഡിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 10, 2020 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
RadheShyam first look | പ്രണയനായകനായി പ്രഭാസ് വീണ്ടും; ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
