മാധവൻ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ അദ്ദേഹം നമ്പി നാരായണനായി വേഷമിട്ട് യഥാർത്ഥ നമ്പി നാരായണനൊപ്പം ഒരു വീഡിയോ ചെയ്യാൻ ക്യാമറയ്ക്ക് മുന്നിൽ ഒരുമിച്ച് ഇരിക്കുന്നത് കാണാം. ഒറ്റനോട്ടത്തിൽ രണ്ടുപേരും നമ്പി നാരായണൻ തന്നെയാണെന്നേ പ്രേക്ഷകർക്ക് തോന്നുകയുള്ളു. സൂക്ഷ്മമായി നോക്കുമ്പോൾ, ഒരാൾ മാധവൻ തന്നെയാണെന്ന് വ്യക്തമാകും. വീഡിയോയിൽ പറയേണ്ട ഡയലോഗുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള കളിയാക്കൽ ആണ് വീഡിയോയിൽ.
സിനിമയുടെ ബാക്ക്ഗ്രൗണ്ട് സീനുകൾ ടീം ഉടൻ പുറത്തുവിടുമെന്ന് മാധവൻ പങ്കുവെച്ചു. കാൻസ് ഫിലിം ഫെസ്റ്റിവലിന് സമാന്തരമായി പ്രവർത്തിക്കുന്ന കാൻസ് ഫിലിം മാർക്കറ്റിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത്. സിനിമയുടെ പ്രമോഷനായി അമേരിക്കയിലുള്ള സംഘം പ്രമോഷന്റെ ഭാഗമായി ഉടൻ ഇന്ത്യയിലെത്തുമെന്നാണ് സൂചന.
advertisement
മലയാളി ശാസത്രജ്ഞൻ നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതിന് പിന്നിലും ഒരു മലയാളിയുണ്ട്. മലയാളിയായ നിർമ്മാതാവ് ഡോ. വർഗീസ് മൂലൻ ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്. വർഗീസ് മൂലൻ ഗ്രൂപ്പ് 2018ലാണ് സിനിമാ നിർമാണ മേഖലയിൽ എത്തുന്നത്. വിജയ് മൂലൻ ടാക്കീസിന്റെ ബാനറിൽ 'ഓട് രാജാ ഓട്'എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.
Summary: An interesting video from 'Rocketry: The Nambi Effect', a movie narrating the life and times of space scientist Nambi Narayanan and the ensuing controversies, has been posted by actor R. Madahavan, who plays the role for the film. In the video you can see both Nambi Narayanan and Madhavan appearing very much identical, so that it's tough to tell them apart