ശ്രീദേവി മൂവീസിന് കീഴിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമ്മിച്ച ചിത്രം വമ്പൻ ബജറ്റിലൊരുക്കിയിട്ടുള്ളതാണെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്. തിയറ്ററുകളെ ഇളക്കിമറിക്കാൻ പോകുന്ന കഥയും ആക്ഷൻ, ഇമോഷൻ, ത്രിൽ രംഗങ്ങളും ട്രെയ്‌ലറിൽ ഉണ്ടായിരുന്നു.
യശോദയുടെ ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ സാമന്തയുടെ ഹൈ-വോൾട്ടേജ് ഫൈറ്റുകളും സ്റ്റണ്ടുകളും നിർമ്മിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. സാമന്തയുടെ സമർപ്പണം വളരെ സന്തോഷിപ്പിച്ചു. അവരുടെ ഇച്ഛാശക്തിയാണ് മുഴുവൻ സീക്വൻസുകളും ത്രില്ലിംഗ് ആക്കിയതെന്നും യാനിക്ക് വെളിപ്പെടുത്തുന്നു.
'ഫാമിലി മാൻ 2' എന്ന വെബ് സീരീസിൽ യാനിക്ക് ബെൻ മുമ്പ് സാമന്തയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
advertisement
ഐക്കിഡോ, കിക്ക് ബോക്‌സിംഗ്, ജീത് കുനെ ഡോ, ജിംനാസ്റ്റിക്‌സ്, സാൻഡ് എന്നിവയിൽ വൈദഗ്ധ്യമുള്ള യാനിക്ക് ബെൻ പ്രശസ്ത ഹോളിവുഡ് ചിത്രങ്ങൾക്കും 40-ലധികം തെലുങ്ക്, ഹിന്ദി സിനിമകൾക്കുമായി സ്റ്റണ്ടുകൾ കോറിയോഗ്രാഫി ചെയ്തു.
'ട്രാൻസ്പോർട്ടർ 3', ക്രിസ്റ്റഫർ നോളന്റെ 'ഇൻസെപ്ഷൻ', 'ഡൻകിർക്ക്', ഷാരൂഖ് ഖാൻ ചിത്രം 'റയീസ്', സൽമാൻ ഖാൻ്റെ 'ടൈഗർ സിന്ദാ ഹേ', പവൻ കല്യാണിൻ്റെ 'അത്താരിൻ്റിക്കി ദാരേദി', മഹേഷ് ബാബുവിന്റെ 1 - നേനോക്കാടിൻ, അല്ലു അർജുൻ്റെ 'ബദ്രി', സൂര്യയുടെ ഏഴാം അറിവ്' അടക്കം ചിത്രങ്ങളിൽ സ്റ്റണ്ട് കൊറിയോഗ്രാഫറായിരുന്നു യാനിക്ക് ബെൻ.
Also read: Miral release | നടൻ ഭരത് നായകൻ; ഹൊറർ ത്രില്ലർ ചിത്രം 'മിറൽ' നവംബർ മാസത്തിൽ കേരളത്തിൽ റിലീസ്
സൂപ്പർ ഹിറ്റായ 'രാക്ഷസൻ' എന്ന ചിത്രത്തിനു ശേഷം ആക്സസ് ഫിലിം ഫാക്ടറി അവതരിപ്പിക്കുന്ന ഹൊറർ ത്രില്ലർ ചിത്രമായ 'മിറൽ' (Miral movie) നവംബർ പതിനൊന്നിന് കേരളത്തിൽ തിയെറ്ററുകളിലെത്തുന്നു. ഒരു ഇടവേളക്ക് ശേഷം നടൻ ഭരത് നായകനാകുന്ന ഈ ചിത്രത്തിൽ വാണി ഭോജൻ നായികയാവുന്നു.
എം. ശക്തിവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
ഈ ചിത്രത്തിൽ കെ.എസ്. രവികുമാര്‍, മീരാ കൃഷ്ണന്‍, രാജ്കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയവരും അഭിനയിക്കുന്നു.
ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ജി ഡില്ലി ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാല നിർവ്വഹിക്കുന്നു.
സംഗീതം- പ്രസാദ് എസ്.എന്‍., എഡിറ്റർ- കലൈവാനന്‍ ആര്‍., കല-മണികണ്ഠന്‍ ശ്രീനിവാസന്‍, ആക്ഷന്‍ കൊറിയോഗ്രഫി- ഡേയ്ഞ്ചര്‍ മണി, സൗണ്ട് ഡിസൈർ- സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ എം., കോസ്റ്റ്യൂം ഡിസൈനർ- ശ്രീദേവി ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം- എം. മുഹമ്മദ് സുബൈര്‍, മേക്കപ്പ്- വിനോദ് സുകുമാരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എസ്. സേതുരാമലിംഗം, സ്റ്റില്‍സ്- ഇ. രാജേന്ദ്രന്‍, അഖിൽ, ആഷിക് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്ലളമിംഗോ ബ്ലൂസ് 'മിറൽ' കേരളത്തിൽ പ്രദർശനത്തിനെത്തുന്നു.
