TRENDING:

Kurup movie | റിലീസ് ദിവസത്തെ സീറ്റുകൾ നിറയുന്നു; 'കുറുപ്പ്' മലയാള സിനിമയ്ക്ക് പ്രതീക്ഷയേകുമോ?

Last Updated:

Seats fast filling for the release day of Kurup movie | മലയാള സിനിമയ്ക്ക് പ്രതീക്ഷയേകി ദുൽഖർ ചിത്രം 'കുറുപ്പിന്റെ' പ്രീ-ബുക്കിങ്ങ് പ്രതികരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തിന്റെ കുറ്റാന്വേഷണചരിത്രത്തിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി രേഖപ്പെടുത്തിയിട്ടുള്ള സുകുമാരക്കുറുപ്പിന്റെ (Sukumara Kurup) ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ദുൽഖർ സൽമാൻ (Dulquer Salmaan) ചിത്രം കുറുപ്പിന്റെ (Kurup movie) ഓൺലൈൻ ബുക്കിങ്ങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. പ്രീ-ബുക്കിങ്ങ് (pre-booking) തുടങ്ങി മണിക്കൂറുകൾക്കകം നിരവധി ഷോകളാണ് ഹൗസ്ഫുള്ളായത്.
കുറുപ്പ്
കുറുപ്പ്
advertisement

സൂപ്പർതാര ചിത്രങ്ങൾക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കോവിഡിന് ശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ എത്തുന്ന വമ്പൻ ചിത്രങ്ങളിൽ ഒന്നായ കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം തമ്പാനൂർ ന്യൂ തീയറ്ററിൽ ബുക്കിംഗ് ഹൗസ്ഫുൾ ആയതോടെ കൂടുതൽ ഷോകൾ ആഡ് ചെയ്തു. കോവിഡിന് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ ഇങ്ങനെ ഒരു പ്രീ ബുക്കിങ് നടക്കുന്നത് വലിയൊരു നേട്ടമാണെന്ന് ന്യൂ തിയേറ്റർ ഉടമയും ചലച്ചിത്ര നിർമ്മാതാവും കൂടിയായ വിശാഖ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും കഴിഞ്ഞ ദിവസം അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരുന്നു. ഇത്രയും നാൾ കാത്തിരുന്ന പ്രേക്ഷകർക്ക് ബിഗ് സ്‌ക്രീനിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലർ ഉറപ്പ് നൽകുന്നത്. ട്രെയ്‌ലറിന് മുൻപ് പുറത്തിറങ്ങിയ 'പകലിരവുകൾ' എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും പ്രവേശനം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രേക്ഷകർ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

advertisement

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന 'കുറുപ്പ്' നവംബർ 12നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 400ലേറെ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്.

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് 'കുറുപ്പ്' ഇപ്പോൾ. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ ഫലം കണ്ട മട്ടാണ്.

advertisement

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമ്മാണം.

ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ് രചിച്ചത്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

advertisement

'മൂത്തോൻ' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി.ആർ.ഒ. – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക്‌ കുഞ്ഞമ്മ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Kurup movie | റിലീസ് ദിവസത്തെ സീറ്റുകൾ നിറയുന്നു; 'കുറുപ്പ്' മലയാള സിനിമയ്ക്ക് പ്രതീക്ഷയേകുമോ?
Open in App
Home
Video
Impact Shorts
Web Stories