തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് 'പീസി'ന്റെ ചിത്രീകരണം പൂർത്തീകരിച്ചത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. ജോജു ജോർജിന് പുറമെ സിദ്ധിഖ് അനിൽ നെടുമങ്ങാട്, മാമുക്കോയ, ശാലു റഹിം, വിജിലേഷ്, അർജുൻ സിങ്, ആശാ ശരത്, രമ്യാ നമ്പീശൻ, അതിഥി രവി, പൗളി വത്സൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജുബൈർ മുഹമ്മദ് സംഗീത സംവിധാനം. ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, സ്ക്രിപ്റ്റ് അസിസ്റ്റൻ്റ്: അനന്ത കൃഷ്ണൻ, ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം., സൗണ്ട് ഡിസൈൻ: അജയൻ അദത്, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീൻ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, ഷമീർ, ജോ, സ്റ്റിൽസ്: ജിതിൻ മധു, സ്റ്റോറി ബോർഡ്: ഹരിഷ് വല്ലത്ത്, പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്, ഡിസൈൻസ്: അമൽ ജോസ്.
advertisement
Also read: Theerppu movie | പൃഥ്വിരാജ്, ഇന്ദ്രജിത്, സൈജു കുറുപ്പ്, വിജയ് ബാബു; 'തീർപ്പ്' തിയേറ്ററുകളിലേക്ക്
മലയാളത്തിലെ മികച്ച ഒരു സംഘം അഭിനേതാക്കളുമായി എത്തുന്ന 'തീർപ്പ്' (Theerppu) ആഗസ്റ്റ് 25ന് പ്രദർശനത്തിനെത്തുന്നു. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് അമ്പാട്ടാണു സംവിധാനം ചെയ്യുന്നത്. ചലച്ചിത്ര രംഗത്തത്, തികച്ചും വ്യത്യസ്ഥമായ ചിത്രമായിരുന്നു 'കമ്മാരസംഭവം'. ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്.
നാലു സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അബ്ദുള്ള, പരമേശ്വരൻ, കല്യാൺ, രാംകുമാർ എന്നിവരാണീ സുഹൃത്തുക്കൾ. ഇവരെ യഥാക്രമം പ്രഥ്വിരാജ്, സൈജുകുറുപ്പ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ പ്രതിനിധീകരിക്കുന്നു. ഇന്ന് സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിൽ വ്യാപരിക്കുന്നവരാണ് നാലുപേരും ഇവർക്കൊരു പശ്ചാത്തലമുണ്ട്. നാലു പേരും ബാല്യകാല സുഹൃത്തുക്കളായിരുന്നു.
വർഷങ്ങൾക്കു ശേഷം ഇവർ കണ്ടുമുട്ടുകയാണ്. ഈ കൂടിച്ചേരലുകൾക്കിടയിലും ചില പ്രശ്നങ്ങൾ ഇവരെ വേട്ടയാടുന്നുണ്ട്. ബാല്യകാലത്ത് അവർക്കിടയിലുണ്ടായ ചില പ്രശ്നങ്ങളാണത്. ഈ സാഹചര്യത്തിൽ ആ സംഭവങ്ങൾ ഇവരെഎങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ത്രില്ലർ രൂപത്തിലാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
