നാട്ടുകാരനുമായുള്ള ഭാര്യയുടെ അവിഹിതം കണ്ടു പിടിക്കുന്ന ഭർത്താവ്. എന്നാൽ അടുത്ത കാലങ്ങളിൽ നിലവിൽ വന്ന ചില നിയമങ്ങളുടെ പശ്ചാത്തലത്തിൽ അയാൾ കടന്നു പോകുന്ന സന്ദർഭങ്ങളെ നർമ്മത്തിൽ പൊതിഞ്ഞവതരിപ്പിക്കുകയാണിവിടെ. "കണ്ടവർ പല തരത്തിലുള്ള അഭിപ്രായം പറഞ്ഞിട്ടുണ്ട്. തീവ്ര പാർട്ടി അനുഭാവി ഇത് പാർട്ടിക്കെതിരെന്നു പറയും. പോലീസുകാരെങ്കിൽ ഇതവരെ കളിയാക്കാനാണോയെന്നു ചോദിക്കും. മറ്റു ചിലരുടെ ചോദ്യം ഇത് വിധിക്കെതിരെയാണെന്നാവും," സംവിധായകൻ അരുൺ സേതു പറയുന്നു.
advertisement
ഇതിലെ സംഭവ വികാസങ്ങൾക്കെല്ലാം പശ്ചാത്തലം ഒരുക്കുന്നത് ഒരു റേഡിയോ പരിപാടിയാണ്. ചില റേഡിയോ പരിപാടികളുടെ രൂപത്തിലും ശ്രദ്ധ ലഭിക്കേണ്ട വിഷയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സന്തോഷ് ദിവാകരൻ, അഞ്ചോ നായർ, അരുൺ, ജിതിൻ ജോർജ് മാത്യു, സുധീഷ് സുരേന്ദ്രൻ എന്നിവരാണ് അഭിനേതാക്കൾ. ലാൻ സിനിമാസ് നിർമ്മിച്ച ചിത്രത്തിന്റെ ക്യാമറ സാംലാൽ പി. തോമസ്സാണ്. ഗോഡ്വിൻ ജിയോ സാബുവിന്റേതാണ് സംഗീതം.
