TRENDING:

ഹണിമൂൺ ട്രിപ്പിനിടെ പേളിയുടെ അമ്മ മോളിയെ അമ്പെയ്ത്ത് പഠിപ്പിക്കുന്ന ശ്രീനിഷ്

Last Updated:

Srinish Aravind helps Pearle's mom to learn archery | കുടുംബത്തോടൊപ്പം ഹണിമൂൺ ട്രിപ്പിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുടുംബത്തോടൊപ്പം ഹണിമൂൺ ട്രിപ്പിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇതിന്റെ രസകരമായ ചിത്രങ്ങൾ ഇവർ അടിക്കടി സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുമുണ്ട്. ഇതിൽ രസകരമായ ഒന്നാണ് അമ്മായിഅമ്മ മോളിയെ ശ്രീനിഷ് അമ്പെയ്ത്ത് പഠിപ്പിക്കുന്നത്. നവ ദമ്പതികളുടെ ഹണിമൂൺ ട്രിപ്പിൽ ശ്രീനിഷിനും പേളിക്കും ഒപ്പം പേളിയുടെ അച്ഛൻ മാണിയും അമ്മ മോളിയും ഉണ്ട്. ഊഞ്ഞാലാടുന്നതും, പ്രകൃതി രമണീയത ആസ്വദിക്കുന്നതും തുടങ്ങി മൊത്തത്തിൽ ആഹ്ളാദ തിമിർപ്പിലായ കുടുംബത്തെയാണ് ഇവിടെ കാണാൻ കഴിയുക.
advertisement

വിവാഹ ശേഷം നാട്ടിൻപുറത്തെ നാടൻ പെണ്ണായി മാറിയ പേളിയുടെ ദിനചര്യകൾ രസകരമായ ഇൻസ്റ്റാഗ്രാം സ്റ്റോറി വിഡിയോകളാക്കി ശ്രീനിഷ് അരവിന്ദ് പോസ്റ്റ് ചെയ്തിരുന്നു. നാട്ടിലെ തോട്ടത്തിൽ പണിയെടുത്തും, അവിടുത്തെ കുട്ടികളുമൊത്ത് കളിച്ചും, വീടിനുള്ളിൽ കാരംസ് കളിയിൽ കൂടിയും, അമ്പലത്തിൽ നാട്ടിലെ കുഞ്ഞിന്റെ ചോറൂണിൽ പങ്കെടുത്തും പാലക്കാടൻ നാട്ടിൻ പുറത്തെ ജീവിതം മതിയാവോളം ആസ്വദിക്കുന്ന പേളിയായിരുന്നു വീഡിയോകളിൽ നിറഞ്ഞു നിന്നത്.

മെയ് 5നും 8നും രണ്ടാചാരങ്ങളിൽ ആയിരുന്നു ഇവരുടെ വിവാഹം. ക്രിസ്തീയ രീതി പ്രകാരമുള്ള വിവാഹം മെയ് 5 നായിരുന്നു. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. ശേഷം മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
ഹണിമൂൺ ട്രിപ്പിനിടെ പേളിയുടെ അമ്മ മോളിയെ അമ്പെയ്ത്ത് പഠിപ്പിക്കുന്ന ശ്രീനിഷ്