TRENDING:

Prabhas 21 | പ്രഭാസ്-നാഗ് അശ്വിൻ ചിത്രത്തിൽ മഹാനടി ടീം വീണ്ടും ഒന്നിക്കുന്നു

Last Updated:

Team Mahanadi to reunite for Prabhas-Nag Ashwin movie tentatively titled Prabhas 21 | നിർമാണ കമ്പനിയായ വൈജയന്തി ഫിലിംസ് ആണ് ഇരുവരും ചിത്രത്തിന്റെ ഭാഗമാവുന്നത് സോഷ്യൽ മീഡിയ വഴി അറിയിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.
advertisement

പ്രഭാസിന്റെ ഇരുപത്തിയൊന്നാമത്തെ ചിത്രമാണിത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് നിലവില്‍ പ്രഭാസ് 21 എന്നാണ് പേരിട്ടിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ദീപിക പദുകോണാണ് ചിത്രത്തിലെ നായികയാവുന്നത്.

മറ്റൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത് ദേശീയ പുരസ്ക്കാരം സ്വന്തമാക്കിയ മഹാനടി ടീം വീണ്ടും ഈ ചിത്രത്തിനായി ഒന്നിക്കുകയാണ്.

ഛായാഗ്രാഹകൻ ഡാനി സാഞ്ചസ് ലോപ്പസ്, സംഗീത സംവിധായകൻ മിക്കി ജെ മേയർ എന്നിവരാണ് പുതിയ ചിത്രത്തിലും ഒന്നിക്കുന്നത്

advertisement

നിർമാണ കമ്പനിയായ വൈജയന്തി ഫിലിംസ് ആണ് ഇരുവരും ചിത്രത്തിന്റെ ഭാഗമാവുന്നത് സോഷ്യൽ മീഡിയ വഴി അറിയിച്ചത്.

സംവിധായകൻ ത്രിവിക്രം ശ്രീനിവാസിന്റെ എ. ആ, സംവിധായകൻ ശേഖർ കമ്മുലയുടെ ഹാപ്പി ഡെയ്‌സ്, മഹേഷ് ബാബുവിന്റെ ബ്രഹ്മസ്ത്രം തുടങ്ങി നിരവധി തെന്നിന്ത്യൻ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് മിക്കി ജെ. മേയർ. ഡാനി സാ-ലോ മഹാനടിയുമായി ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം റാണ ദഗ്ഗുബതിയുടെ വിരാട പർവം, കീർത്തി സുരേഷിന്റെ മിസ്സ് ഇന്ത്യ തുടങ്ങി നിരവധി പ്രോജക്ടുകളിൽ പ്രവർത്തിച്ചിരുന്നു . ഇത് അവരുടെ ആദ്യത്തെ പാൻ-ഇന്ത്യൻ ചിത്രമാണ്.

advertisement

ചിത്രത്തിൽ ഇന്ത്യൻ സിനിമാ ഇതിഹാസം അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.

‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറാകും. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും. 2023 ഓടെയാണ് ചിത്രം റിലീസ് ചെയ്യുക.

advertisement

പ്രഭാസിന്റെ പ്രതിഫലം 100 കോടിയോ?

എല്ലാ ഭാഷകളിലെയും ചിത്രങ്ങൾക്ക് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരം എന്ന വിശേഷണത്തിനർഹനായത് തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത് ആണ്. എന്നാൽ ബാഹുബലി ചിത്രങ്ങളിലൂടെ താരമൂല്യം വൻതോതിൽ ഉയർത്തിയതോടെയാണ് പ്രതിഫലത്തിലും പ്രഭാസ് ബാഹുബലിയാകുന്നത്. അടുത്ത ചിത്രത്തിൽ 100 കോടി രൂപയാണ് പ്രഭാസിന്‍റെ പ്രതിഫലമെന്നാണ് വിവരം.

ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം നേടുന്ന അഭിനേത്രി എന്ന നിലയിൽ ദീപിക പദുക്കോണിനെ മറികടക്കാൻ ആരുമുണ്ടായിട്ടില്ല. ചിത്രത്തിനുവേണ്ടി സൈൻ ചെയ്യാൻ നേരം തന്നെ ദീപിക നിർമാതാക്കളോട് പ്രതിഫലമായി ചോദിച്ചിരിക്കുന്നത് 20 കോടി രൂപയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ദീപികയുടെ പ്രതിഫലം പ്രഭാസ് വാങ്ങുന്ന തുകയേക്കാൾ കുറവാണ്

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Prabhas 21 | പ്രഭാസ്-നാഗ് അശ്വിൻ ചിത്രത്തിൽ മഹാനടി ടീം വീണ്ടും ഒന്നിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories