ജോർജ്ജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തോൽവി F.C.' (Tholvi FC) എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ചിങ്ങം രണ്ടിന്, എറണാകുളം ഭാരത മാതാ കോളേജിൽ വെച്ച് നടന്നു.
നേഷൻ വൈഡ് പിക്ച്ചേഴ്സിന്റെ ബാനറിൽ എബ്രഹാം ജോസഫ് നിർമ്മിക്കുന്ന ഈ ഫാമിലി ഡ്രാമ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം പ്രകാശ് എം.എസ്. നിർവ്വഹിക്കുന്നു.
വിശാഖ് നായർ, അൽത്താഫ് സലീം, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാലതാരങ്ങളായ എവിൻ, കെവിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കോ പ്രൊഡ്യൂസേഴ്സ്- ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന,ബിനോയ് മന്നത്താനിൽ; ലൈൻ പ്രൊഡ്യൂസർ-പ്രണവ് പി. പിള്ള, പ്രൊഡക്ഷൻ കൺട്രോളർ- ജെ.പി. മണക്കാട്, കല- ആഷിഖ് എസ്., ശ്രീകാന്ത് കിഷോർ, മേക്കപ്പ്- രഞ്ജു കോലഞ്ചേരി, കോസ്റ്റ്യൂം- ഗായത്രി കിഷോർ, സ്റ്റിൽസ്- അമൽ സി., ഫസ്റ്റ് ലുക്ക് പോസ്റ്റർ- ശ്യാം സി. ഷാജി, എഡിറ്റർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ- ലാൽ കൃഷ്ണ, ഗാനരചന-വിഷ്ണു വർമ്മ, കാർത്തിക് കൃഷ്ണൻ, ലിജിൻ തോമസ്സ്, സൗണ്ട് ഡിസൈനർ- ധനുഷ് നായനാർ, നൃത്തം- അനഘ, ഋഷി, അസിസ്റ്റന്റ് ഡയറക്ടർ- ഹരികൃഷ്ണൻ കെ.ആർ., ആകാശ് എ.ആർ., ചേതൻ സിദ്ധു ജയൻ, ജോർജ്ജ് ഡെന്നി പെരെപ്പാടൻ, അഖിൽ എസ്. കൊട്ടറ, പ്രൊമോഷണൽ കണ്ടന്റ്-നന്ദു മനോജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷാജി കൊല്ലം, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Also read: Kudukku 2025 | ദുർഗ്ഗ കൃഷ്ണയുടെ 'കുടുക്ക് 2025' ഓഗസ്റ്റ് മാസം റിലീസിന്
കാലം മാറുന്നതോടെ എല്ലാ രംഗത്തും മാറ്റങ്ങൾ കടന്നു വരുന്നു. പുതിയ പുതിയ കണ്ടു പിടുത്തങ്ങളും ഉണ്ടാകുന്നു. ഈ കണ്ടുപിടുത്തങ്ങളും ടെക്നോളജികളും മനുഷ്യജീവിതത്തിൻ്റെ സ്വകാര്യതകൾക്ക് എങ്ങനെ വെല്ലുവിളികൾ തീർക്കുന്നു എന്നതാണ് 'കുടുക്ക് 2025' (Kudukku 2025) എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
എസ്.വി. കൃഷ്ണ ശങ്കറിൻ്റെ ബാനറിൽ ബിലഹരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. കുറച്ചു സാധാരണക്കാരായ മനുഷ്യരിലൂടെ ഈ വിഷയം പ്രേഷകരിലേക്ക് എത്തിക്കുവാനാണ് സംവിധായകനായ ബിലഹരിയുടെ ശ്രമം.
മാരൻ എന്ന ചെറുപ്പക്കാരൻ്റേയും അവൻ്റെ ചുറ്റുമുള്ള ചിലരുടെ ജീവിതവും അവർക്കു നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യ ജീവിതവുമായി ഏറെ ബന്ധമുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കി പൂർണ്ണമായും കൊമേഴ്സ്യൽ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഒരു ഘട്ടത്തിൽ മിസ്റ്ററി തില്ലറിലേക്കു മാറുകയും.
Summary: Tholvi FC movie starring Shrafudeen and Johny Antony begins