ഒരു ശബ്ദലേഖകന്‍റെ ജീവിതകഥ തൃശൂർ പൂരത്തിന്‍റെ പശ്ചാത്തലത്തിൽ പറയുന്ന 'ദ സൗണ്ട് സ്റ്റോറി'യുടെ രചനയും സംവിധാനവും പ്രസാദ് പ്രഭാകർ ആണ്. സ്റ്റോൺ മൾട്ടിമീഡിയയുടെ ബാനറിൽ രാജീവ് പനക്കലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബ്രെയിലി ലിപിയിൽ തിരക്കഥ ഒരുക്കിയ ചിത്രം കാഴ്ചവൈകല്യമുള്ളവർക്കായി സമർപ്പിക്കുന്നുവെന്ന് റെസൂൽ പൂക്കുട്ടി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞു.
ആൻഡ് ദി ഓസ്കാർ ഗോസ് ടു ചിത്രീകരണം കഴിഞ്ഞു
തൃശൂർ പൂരം തൽസമയ ശബ്ദലേഖനത്തിലൂടെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ പൂരത്തിനാണ് 36 മണിക്കൂർ തുടർച്ചയായി റെസൂൽ പൂക്കുട്ടിയും സംഘവും ചേർന്ന് മേളപ്പെരുക്കം റെക്കോർഡ് ചെയ്തത്. 128 ട്രാക്കുകളിലായാണ് പൂരം റെക്കോർഡ് ചെയ്തത്. 100 മിനുട്ടുള്ള ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, തെലുങ്ക് ഭാഷകളിലായാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്‍റെ സംഗീത സംവിധാനം ശരത്തും രാഹുൽരാജും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
advertisement