ആൻഡ് ദി ഓസ്കാർ ഗോസ് ടു ചിത്രീകരണം കഴിഞ്ഞു

Last Updated:
ടൊവിനോ തോമസ് നായകനാവുന്ന സലിം അഹമ്മദ് ചിത്രം ആൻഡ് ദി ഓസ്കാർ ഗോസ് ടു ചിത്രീകരണം പൂർത്തിയായി. ഷൂട്ടിങ് സംഘത്തോടുള്ള ചിത്രം ടൊവിനോ സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചു. ഒന്ന് നിലയുറപ്പിക്കാൻ കഷ്ടപ്പെടുന്ന ചലച്ചിത്രകാരന്റെ വേഷമാണ് നായകനായ ടൊവിനോക്കുള്ളത്. അനു സിത്താരയാണ് നായിക. മാധ്യമ പ്രവർത്തകയുടെ കഥാപാത്രമാണ്. ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം. സംഗീതം ബിജിബാൽ. മധു അമ്പാട്ടിന്റെതാണ് ക്യാമറ. പ്രധാനമായും കാനഡയിലായിരുന്നു ആൻഡ് ദി ഓസ്കാർ ഗോസ് ടുവിന്റെ ചിത്രീകരണം.
"കടുത്ത കാലാവസ്ഥയും, രാത്രി ചിത്രീകരണങ്ങളും, യാത്രയും, ട്രെക്കിങ്ങും ചേർന്ന 41 ദിവസം നീളുന്ന ഷൂട്ടായിരുന്നു. മധു അമ്പാട്ട്, സലിം അഹമ്മദ്, റസൂൽ പൂക്കുട്ടി, സന്തോഷ് രാമൻ തുടങ്ങിയ അതികായന്മാർക്കൊപ്പമായിരുന്നു. ആൻഡ് ദി ഓസ്കാർ ഗോസ് ടു പൂർത്തിയായിരിക്കുന്നു," ചിത്രത്തിനൊപ്പം ടൊവിനോ കുറിക്കുന്നു.
ഒരുപിടി ചിത്രങ്ങളിൽ നായക വേഷം ചെയ്യുകയാണ് ടൊവിനോ. എന്റെ ഉമ്മാന്റെ പേര് ഈ വരുന്ന ക്രിസ്തുമസ് റിലീസുകളുടെ കൂട്ടത്തിലുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ മറ്റൊരു ചിത്രമാണ്. കൽക്കി, ജോ, ലൂക്ക, വൈറസ്, ഉയരെ, ചേങ്ങേഴി നമ്പ്യാർ തുടങ്ങിയവയാണ് മറ്റു നായക ചിത്രങ്ങൾ. ധനുഷ് നായക വേഷം ചെയ്ത്, നിർമ്മിക്കുന്ന മാരി 2ൽ വില്ലൻ വേഷത്തിൽ തമിഴിൽ അരങ്ങേറുകയാണ് ടൊവിനോ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
ആൻഡ് ദി ഓസ്കാർ ഗോസ് ടു ചിത്രീകരണം കഴിഞ്ഞു
Next Article
advertisement
തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ
തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ
  • തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം ജോർജിയ-അസർബൈജാൻ അതിർത്തിയിൽ തകർന്നു വീണു.

  • വിമാനത്തിൽ 20 സൈനികർ ഉണ്ടായിരുന്നു, ആളപായം എത്രയാണെന്ന് വ്യക്തമല്ല.

  • തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ 'രക്തസാക്ഷികൾക്ക്' അനുശോചനം രേഖപ്പെടുത്തി.

View All
advertisement