ഞങ്ങളുടെ സിനിമയുടെ കഥയെന്തെന്ന് ഇവർക്ക് ആർക്കും അറിയില്ല. ഊഹാപോഹങ്ങളുടെ പേരിലാണ് ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. സിനിമ പ്രഖ്യാപിച്ചപ്പോഴും ഷൂട്ട് തുടങ്ങിയപ്പോഴും ഇവരാരും മുന്നോട്ട് വരാതിരുന്നത് എന്തുകൊണ്ടാണ് ? കഥാപാത്രം സ്വന്തം സൃഷ്ടി അല്ലെങ്കിൽ പിന്നെ എന്തിനാണ് കേസ് നല്‍കിയതെന്നും ടോമിച്ചൻ മുളകുപാടം ചോദിച്ചു.
TRENDING:Covid 19 in Kerala| സംസ്ഥാനത്ത് 593 പേർക്കുകൂടി കോവിഡ്; രണ്ടുമരണം; 364 പേർക്കു സമ്പർക്കത്തിലൂടെ രോഗം[NEWS] മദ്യപാനികളുടെ കരൾ പിളരും കാഴ്ച: 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളർ കയറ്റി പൊലീസ്[NEWS]Gold Smuggling| ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]
advertisement
കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥയും കഥാപാത്രവും ജിനുവിന്റേതാണെന്നായിരുന്നു ആരോപണം. അങ്ങനെയാണ് കോടതിയിൽ കേസ് കൊടുത്തിരിക്കുന്നതും. എന്നാൽ ഇപ്പോള്‍ അറിയുന്നു, അതിന്റെ യഥാര്‍ഥ സൃഷ്ടാവ് രൺജി പണിക്കരാണെന്ന്. അദ്ദേഹം 21 വർഷങ്ങൾക്കു മുമ്പ് എഴുതിവച്ച സിനിമയും കഥാപാത്രവും. അപ്പോൾ എന്തിനായിരുന്നു ഞങ്ങളുടെ സിനിമയ്ക്കെതിരെ ഇങ്ങനെയൊരു കേസ് നൽകിയത്.
പൊള്ളയായ ആരോപണങ്ങൾ ഉയർത്തി ‘കടുവ’ ടീം കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ കഥ കോപ്പിയടിച്ചെന്ന് പ്രചരിപ്പിക്കുന്നത്. ഇവർ കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയല്ലേയെന്നും ടോമിച്ചൻ ചോദിച്ചു. ഡിസംബറിൽ ചിത്രത്തിന്റെ പൂജ നടക്കുന്ന ചിത്രങ്ങളും ടോമിച്ചൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.
