TRENDING:

Varayan | പുരോഹിതന്റെ വേഷത്തിൽ സിജു വിൽസൺ; 'വരയൻ' ട്രെയ്‌ലർ

Last Updated:

ചിത്രം ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിജു വിൽസനെ (Siju Wilson) നായകനാക്കി നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന‌ 'വരയൻ' (Varayan) എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. സത്യം സിനിമാസിന്റെ ബാനറിൽ, എ.ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ കുടുംബചിത്രം ‌ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു.
വരയൻ ട്രെയ്‌ലർ
വരയൻ ട്രെയ്‌ലർ
advertisement

ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ. സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായ‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

ബി.കെ. ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ്‌ സംഗീതം പകരുന്നു. തിരക്കഥ- ഫാദർ ഡാനി കപ്പൂച്ചിൻ, ഛായാഗ്രഹണം- രജീഷ് രാമൻ, ചിത്രസംയോജനം- ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ- ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, ആർട്ട്: നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സംഘട്ടനം- ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- കൃഷ്ണ കുമാർ, മേക്കപ്പ്- സിനൂപ് രാജ്‌, സൗണ്ട് ഡിസൈൻ- വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ്- വിപിൻ നായർ, കൊറിയോഗ്രഫി- സി. പ്രസന്ന സുജിത്ത്.

advertisement

മെയ്‌ 20ന്‌ 'വരയൻ' കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ സത്യം സിനിമാസ്‌ റിലീസ്‌ ചെയ്യും. പി.ആർ.ഒ.- എ.എസ്. ദിനേശ്.

Also read: സ്കൂട്ടർ ഓടിച്ച് മഞ്ജു വാര്യർ, കൂടെ മറ്റുതാരങ്ങളും; 'ജാക്ക് ആൻഡ് ജിൽ' പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

സന്തോഷ് ശിവൻ (Santosh Sivan) സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് ആൻഡ് ജില്ലിന്റെ (Jack and Jill) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങളും നേർന്നുകൊണ്ടാണ് മോഹൻലാൽ പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്. രസകരമായ ഒരു ചിത്രം എന്ന ഉറപ്പാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകിയിരിക്കുന്നത്.

advertisement

ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്‌കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കാണുവാൻ സാധിക്കുന്നത്. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായ ജാക്ക് ആൻഡ് ജിൽ നിർമ്മിച്ചിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്തർ അനിൽ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തിയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Varayan | പുരോഹിതന്റെ വേഷത്തിൽ സിജു വിൽസൺ; 'വരയൻ' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories