TRENDING:

Ayalvaashi trailer | 'എന്റെ പൊന്നെടാവേ, നല്ലവരായ ആൾക്കാരോട് ജീവിക്കാൻ വലിയ പാടാ'; അയല്പക്കത്തിന്റെ കാഴ്ചകളുമായി 'അയൽവാശി' ട്രെയ്‌ലർ

Last Updated:

സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമായി എത്തുന്ന 'അയൽവാശി' ഏപ്രിൽ 21ന് പെരുന്നാൾ റീലീസായി തിയെറ്ററുകളിലേക്ക്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘അയൽവാശി’ ഏപ്രിൽ 21ന് പെരുന്നാൾ റീലീസായി തിയെറ്ററുകളിൽ വരുന്നു. തല്ലുമാലയുടെ വൻ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനും, തല്ലുമാലയുടെ എഴുത്തുകാരൻ മുഹ്സിൻ പരാരി സഹനിർമ്മാതാവുമായാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംഭവബഹുലമായ ട്രെയ്‌ലർ പുറത്തിറങ്ങി.
അയൽവാശി
അയൽവാശി
advertisement

മുഹ്‌സിന്റെ സഹോദരനും പ്രിഥ്വിരാജ് സുകുമാരന്റെ സഹ സംവിധായകനുമായ ഇർഷാദ് പെരാരി ആദ്യമായി രചനയും, സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്‌ അയൽവാശി. സെൻട്രൽ പിക്ചേർസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. നിഖില വിമൽ, ലിജോ മോൾ, ബിനു പപ്പു, നസ്‌ലൻ, ഗോകുലൻ, കോട്ടയം നസീർ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

advertisement

ഛായാഗ്രാഹകൻ – സജിത് പുരുഷൻ, സംഗീതം – ജെയ്ക്‌സ് ബിജോയ്, പ്രൊഡക്ഷൻ കണ്ട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, പ്രൊജക്ട് ഡിസൈനർ – ബാദുഷ എൻ.എം., മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം – മഷർ ഹംസ, അസ്സോസിയേറ്റ് ഡയറക്റ്റേർസ് – നഹാസ് നസാർ, ഓസ്റ്റിൻ ഡോൺ, സ്റ്റിൽസ് – രോഹിത്‌ കെ. സുരേഷ്, പോസ്റ്റർ ഡിസൈൻസ് – യെല്ലോടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ് – സെബാൻ ഒബ്സ്ക്യൂറ, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Ayalvaashi trailer | 'എന്റെ പൊന്നെടാവേ, നല്ലവരായ ആൾക്കാരോട് ജീവിക്കാൻ വലിയ പാടാ'; അയല്പക്കത്തിന്റെ കാഴ്ചകളുമായി 'അയൽവാശി' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories