TRENDING:

Upacharapoorvam Gunda Jayan | നിര്‍മാണം ദുൽഖർ; 'ഉപചാരപൂര്‍വം ഗുണ്ട ജയന്‍' ട്രെയ്‌ലര്‍ പുറത്ത്‌

Last Updated:

കുറുപ്പ് എന്ന ചിത്രത്തിന്റെ  വിജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഉണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടന്‍ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായി എത്തുന്ന 'ഉപചാരപൂര്‍വം ഗുണ്ട ജയന്‍' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിങ്ങറങ്ങി. ഫെബ്രുവരി 25 മുതലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ റിലീസ് ചെയ്തിരുന്നു.
advertisement

ഒരു കംപ്ലീറ്റ് കോമഡി എന്റെര്‍റ്റൈനെര്‍ എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ട്രെയ്‌ലര്‍ തരുന്നത്. അരുണ്‍ വൈഗ സംവിധാനം ചെയ്തിരിക്കുന്ന ഈ കോമഡി എന്ററൈനെറിനു, കുറുപ്പ് എന്ന ചിത്രത്തിന്റെ  വിജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഉണ്ട്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് രാജേഷ് വര്‍മയാണ്. സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളിലെത്തുന്നത്.

advertisement

ചിത്രത്തിന് സംഗീതം പകര്‍ന്നത് ബിജിപാലും എഡിറ്റ് ചെയ്തത് കിരണ്‍ ദാസുമാണ്. എല്‍ദോ ഐസക് ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു. ശബരീഷ് വര്‍മ്മ ഈണമിട്ട പാടിയ ഗുണ്ട ഗുണ്ട ഗുണ്ട ജയന്‍ എന്ന ഇതിലെ ഗാനം പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകര്യത ലഭിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Upacharapoorvam Gunda Jayan | നിര്‍മാണം ദുൽഖർ; 'ഉപചാരപൂര്‍വം ഗുണ്ട ജയന്‍' ട്രെയ്‌ലര്‍ പുറത്ത്‌
Open in App
Home
Video
Impact Shorts
Web Stories