ഡി.വൈ.എസ്.പി മുതൽ കോൺസ്റ്റബിൾ വരെയുള്ളവർ കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ മുകേഷ്, ശ്രീനിവാസൻ, ബൈജു, ഇന്ദ്രൻസ്, അജു വർഗീസ് എന്നിവർ അണിനിരക്കുന്നു. ഒന്നിൽ കൂടുതൽ നായകന്മാരുണ്ടാവും. മാട്ടുപ്പെട്ടി മച്ചാനിൽ ഹാസ്യ നായകന്മാരായി മുകേഷും ബൈജുവും എത്തിയിട്ടുണ്ട്. ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന കഥയാണ്. പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്‌സിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ ഒപ്പിയെടുക്കുന്നതാണു കഥാ തന്തു.
advertisement
നടൻ ഫഹദ് ഫാസിലാണു ഉറിയടി ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. 'ആൻ അടി ക്യാൻ ചേഞ്ച് യുവർ ലൈഫ്' (ഒരടി നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കും) എന്ന ടാഗ്‌ലൈനോടെയാണു പോസ്റ്റർ പുറത്തു വന്നത്. അടി കപ്യാരെ കൂട്ടമണി സംവിധാനം ചെയ്ത എ.ജെ. വർഗ്ഗീസാണ് ഉറിയടിയുടെയും സംവിധായകൻ. 2015 ൽ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണിയിൽ ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.