പക്ഷെ ഇത്തരം മേഖലയിലേക്ക് കടക്കുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തയാണ് പല്ലവി. ആൾക്കൊരു കാമുകൻ ഉണ്ട്. ഇയാളുടെ നോ ഒബ്ജക്ഷൻ സെർറ്റിഫിക്കറ്റ് കിട്ടുന്നിടത്താണ് പല്ലവിയുടെ ആത്മസംതൃപ്തി എന്ന് അടിവരയിട്ടു പറഞ്ഞിട്ടേ സ്ക്രിപ്റ്റ് പല്ലവിയുടെ മോഹങ്ങളുടെ ചിറകുകൾ വരയ്ക്കുന്നുള്ളൂ. അതിനൊരു കാരണം പറഞ്ഞ് വയ്ക്കുന്നുമുണ്ട്. ഒരു ആസിഡ് ആക്രമണം അതിജീവിച്ച കഥാപാത്രം എന്ന വൺലൈനറിന്റെ ഗതി പ്രവചിക്കാൻ സിനിമ തുടങ്ങി അധികം കഴിയും മുൻപേ സാധിക്കുന്നു എന്ന് സാരം. ആദ്യ പകുതിയിൽ തന്നെ ഇതു കാണുന്നുമുണ്ട്.
advertisement
Also Read-Film review: Oru Yamandan Premakadha: ലല്ലുവിന്റെ ജീവിത കഥ ആദ്യമായി വെള്ളിത്തിരയിൽ
വർഷങ്ങൾക്കു മുൻപേ മലയാള സിനിമ കണ്ട് പഴകിയ കൂട്ടുകാരന്റെ ആളില്ലാ വീട്ടിലെ രഹസ്യ സമാഗമം, കാമുകൻ ദേഷ്യപ്പെടുമ്പോൾ പൊട്ടി കരയുന്ന കാമുകി (ഇവിടെ അതൊരു പൈലറ്റ് ആകാൻ പോകുന്ന പെൺകുട്ടി ആണെന്ന് ഓർക്കണം) ലൈനിൽ കാര്യങ്ങൾ പുരോഗമിക്കുന്നു.
ഇതൊക്കെയും കൂടാതെ ഇനി എന്തെന്നതാണ് രണ്ടാം പകുതിയിലെ കാത്തിരിപ്പ്.