TRENDING:

'അച്ഛന്' ആദരവുമായി ജയസൂര്യയും കൂട്ടരും; 'വെള്ള'ത്തിലെ ആദ്യഗാനം പുറത്തിറങ്ങി

Last Updated:

Vellam Movie | നിധീഷ് നാടേരിയുടെ വരികൾക്ക് ബിജിബാൽ സംഗീതം നൽകി ബേബി അനന്യയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പിതൃദിനത്തിൽ തങ്ങളുടെ സിനിമയിലെ ആദ്യഗാനവുമായി 'വെള്ളം' ടീം. ക്യാപ്റ്റൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'വെള്ളം'. ചിത്രത്തിലെ ആദ്യഗാനം ഇന്ന് റിലീസ് ചെയ്തു.
advertisement

'പുലരിയിൽ അച്ഛന്റെ' എന്ന ഗാനമാണ് റിലീസ് ചെയ്തത്. നിധീഷ് നാടേരിയുടെ വരികൾക്ക് ബിജിബാൽ സംഗീതം നൽകി ബേബി അനന്യയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ജന്മനാ കാഴ്ച ശക്തിയില്ലാത്ത അനന്യ ഉയരെയിലെ 'നീ മുകിലോ' പാടിയത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ പാട്ട് കേട്ട ജയസൂര്യയും സംവിധായകൻ പ്രജേഷും അനന്യയ്ക്ക് തങ്ങളുടെ പുതിയ സിനിമയിൽ ഒരു ഗാനം നൽകാൻ തീരുമാനിക്കുകയായിരുന്നു.

കണ്ണൂര്‍ വാരം സ്വദേശിയായ പുഷ്പന്റെയും ഭാര്യ പ്രജിതയുടെയും മകളാണ് അനന്യ. ഇത് ആദ്യമായാണ് അനന്യ ഒരു സിനിമയിൽ പാടുന്നത്.

advertisement

ജയസൂര്യയും സംയുക്ത മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'വെള്ള'ത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും സംവിധായകനായ പ്രജേഷ് സെൻ തന്നെയാണ്. റോബി വർഗീസ് ആണ് ക്യാമറ. ബിജിത് ബാല എഡിറ്റിംഗ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
'അച്ഛന്' ആദരവുമായി ജയസൂര്യയും കൂട്ടരും; 'വെള്ള'ത്തിലെ ആദ്യഗാനം പുറത്തിറങ്ങി
Open in App
Home
Video
Impact Shorts
Web Stories