TRENDING:

ചാക്കോച്ചന്റെ കുഞ്ഞ് ഇസയുടെ നൂലുകെട്ടിനെ ആഘോഷമാക്കിയത് ഇവരൊക്കെയാണ്

Last Updated:

Video taken on Kunchacko Boban's son's naming ceremony goes viral | നൂലുകെട്ട് ചടങ്ങിനായുള്ള വേദിയിൽ ആടി തിമിർക്കുകയാണ് ഇവരുടെ കുടുംബത്തിലെ കുട്ടിക്കൂട്ടം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
14 വർഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഉണ്ടായ പൊന്നോമന ഇസ എന്ന ഇസഹാക് കുഞ്ചാക്കോയുടെ നൂലുകെട്ടാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ വാർത്ത. നിലവിളക്കും നിറകതിരും ഒക്കെയായി അലങ്കരിച്ച നൂലുകെട്ട് ചടങ്ങിനായുള്ള വേദിയിൽ ആടി തിമിർക്കുകയാണ് ഇവരുടെ കുടുംബത്തിലെ കുട്ടിക്കൂട്ടം. 'മൈനാക പൊൻ‌മുടിയിൽ' എന്ന് തുടങ്ങുന്ന ഗാനത്തിന് ന്യൂ ജെൻ നൃത്ത മുറകളുമായി നിൽക്കുന്ന രണ്ടു കുട്ടികളാണ് വിഡിയോയിൽ. ഇത് കണ്ടാസ്വദിച്ചു കൊണ്ട് പ്രിയ നിലത്തിരിക്കുകയാണ്.
advertisement

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു ഒരു കുഞ്ഞ് പിറന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ചാക്കോച്ചനും ഭാര്യ പ്രിയക്കും പൊന്നോമന പിറന്നപ്പോൾ ആശംസയുമായി സിനിമാ ലോകം മുഴുവനും ഉണ്ടായിരുന്നു. ബൈബിളിൽ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നൽകിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും. 42കാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ചാക്കോച്ചന്റെ കുഞ്ഞ് ഇസയുടെ നൂലുകെട്ടിനെ ആഘോഷമാക്കിയത് ഇവരൊക്കെയാണ്