TRENDING:

Vinod Kovoor | പ്രതിസന്ധി കാലത്ത് മീൻ കച്ചവടവുമായി നടൻ വിനോദ് കോവൂർ

Last Updated:

നടൻ വിനോദ് കോവൂരും അഞ്ച് സുഹൃത്തുക്കളും ചേർന്ന് പാലാഴിയിൽ മത്സ്യക്കച്ചവടം ആരംഭിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കോവിഡ് കാലം സമസ്ത മേഖലയിലും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. സിനിമ, സീരിയൽ ഷൂട്ടിംഗ് നിലച്ചതോടെ നടൻ വിനോദ് കോവൂരും അഞ്ച് സുഹൃത്തുക്കളും ചേർന്ന് പാലാഴിയിൽ മത്സ്യക്കച്ചവടം നടത്തുന്ന കട തുടങ്ങിയത് ദിവസങ്ങൾക്ക് മുമ്പാണ്.
advertisement

എം 80 മൂസ എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയനായ വിനോദ് കോവൂർ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

എം 80 മൂസയിൽ മീൻ കച്ചവടക്കാരനായ വിനോദ് കോവൂർ ജീവിതത്തിലും മത്സ്യക്കച്ചവടത്തിലേക്ക് തിരിഞ്ഞതോടെ പാലാഴിയിലെ ഫിഷ് സ്റ്റാൾ കാണാനും മീൻ വാങ്ങിക്കാനും നിരവധി പേരെത്തുന്നുണ്ട്. മലപ്പുറം ജില്ലയിൽ നിന്നുൾപ്പെടെ മീൻ വാങ്ങിക്കാനെത്തുന്നവർ വിനോദ് കോവൂരിൻ്റ ഒപ്പം നിന്ന് സെൽഫിയെടുത്ത് മടങ്ങുകയും ചെയ്യുന്നു.

advertisement

പത്ത് ജീവനക്കാരുണ്ട് മീൻ കടയിൽ. ബേപ്പൂർ, ചാലിയം ഹാർബറുകളിൽ നിന്ന് നേരിട്ടാണ് നാടൻ മത്സ്യം വാങ്ങി വിതരണം ചെയ്യുന്നതെന്ന് വിനോദ് കോവൂർ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അഞ്ച് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ആശയമാണ് മത്സ്യ കച്ചവടം. പിന്നീട് താനും ഇതിൽ പങ്കാളിയാകുകയായിരുന്നു. അങ്ങനെയാണ് സി ഫ്രഷ് ഫിഷ് സ്റ്റാൾ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Vinod Kovoor | പ്രതിസന്ധി കാലത്ത് മീൻ കച്ചവടവുമായി നടൻ വിനോദ് കോവൂർ
Open in App
Home
Video
Impact Shorts
Web Stories