ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിച്ച് സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി സിനിമയിൽ മടങ്ങിയെത്തിയ ചിത്രം കൂടിയാണ്. മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് ചിത്രം നേടിയത്.
പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകളും നടിയുമായ കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആൻ്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യത്തെ മലയാള ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
advertisement
ALSO READ:കൊറോണ വരുന്ന 10 സാധ്യതകൾ [PHOTO]കുവൈത്തിലേക്ക് പോകണമെങ്കില്‍ കൊറോണയില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണം: നിയന്ത്രണം മാർച്ച് 8 മുതൽ [NEWS]വിദേശത്ത് 17 ഇന്ത്യക്കാർക്ക് കൊറോണ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 28 ആയി [VIDEO]