കേരളമാകെ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കാനായി ഒളിവിലും തെളിവിലും പ്രവർത്തിച്ചിരുന്ന സഖാവ് പി. കൃഷ്ണപിള്ള ആലപ്പുഴയിൽ നിന്നും കണ്ടെത്തിയ നിശ്ചയദാർഢ്യവും വിപ്ലവവീര്യവുമുള്ള യുവാവായിരുന്നു, വി.എസ്. അച്ചുതാനന്ദൻ. പുന്നപ്ര - വയലാർ സമരം ഉൾപ്പെടെയുള്ള തൊഴിലാളിവർഗ്ഗ പോരാട്ടങ്ങളെയും അതിനു നേതൃത്വം നൽകിയവരെയും അനുസ്മരിക്കുന്ന 'വീരവണക്ക'ത്തിലെ ഈ പ്രധാനഗാനം, വി.എസ്സിനോടുള്ള ആദരസൂചകമായിട്ടാണ് ചെന്നൈയിൽ പുറത്തിറക്കിയത്.
തമിഴ്നാട്ടിലെ ദ്രാവിഡ കഴകം പ്രസിഡന്റും പെരിയാറുടെ പിൻഗാമിയായ കെ.വീരമണിയാണ് ഗാനം റിലീസ് ചെയ്തത്. തമിഴ്നാടിൻ്റെയും കേരളത്തിൻ്റെയും ചരിത്രപാരമ്പര്യവും പുരോഗമനചിന്തകളും പരസ്പരസ്നേഹവും ഏവരുടെയും ഓർമ്മകളിൽ നിറയാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ദക്ഷിണേൻ്റ്യയുടെയും തമിഴ്നാടിൻ്റെയും ഇതിഹാസ ഗായകൻ ടി.എം. സൗന്ദർ രാജൻ്റെ മകൻ ടി.എം.എസ്. സെൽവകുമാറിനെ ചലച്ചിത്ര ഗാനലോകത്ത് അവതരിപ്പിക്കുന്ന ഗാനം കൂടിയാണിത്.
അതുകൊണ്ട് തന്നെ ഈ ഗാനം പുറത്തിറങ്ങും മുമ്പ് തമിഴ്നാട്ടിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. വിശാരദ് ക്രിയേഷൻസ് (VISARAD CREATIONS) യൂട്യൂബ് ചാനലിൽ ഗാനം ലഭ്യമാണ്.
Summary: Nallathor Naalayai Engalukkaha, a song from Veera Vanakkam movie is here. The Tamil song was launched as a dedication to late CPM leader VS Achuthanandan. The song is