സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ജൂറി അധ്യക്ഷന്‍. പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍ സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ്. ജൂറി അംഗങ്ങളായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ഉണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സ്ക്രീനിംഗ് നടന്നത് രണ്ട് ഘട്ടങ്ങളായാണ്.
ആദ്യ ഘട്ടത്തില്‍ 160 സിനിമകളാണ് മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. മത്സരത്തില്‍ കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും പരിഗണിച്ചിട്ടുണ്ട്. മികച്ച നടനായി തിരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടിയുടെ പേരാണ് സോഷ്യൽമീഡിയയിൽ അടക്കം ഉയർന്ന് കേൾക്കുന്നുണ്ട്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനങ്ങളാണ് അതിലേക്ക് നയിക്കുന്നത്. അതേസമയം മമ്മൂട്ടിക്ക് കടുത്ത പോരാളിയായി ഋഷഭ് ഷെട്ടിയും ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയ ആരാധകരുടെ അനുമാനം. മികച്ച അഭിനേത്രിക്കുള്ള അവാർഡിന് ഒരേ സിനിമയിൽ ഒന്നിച്ച് അഭിനയിച്ച ഉർവ്വശിയും പാർവ്വതിയും ഒന്നിച്ച് മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
advertisement