TRENDING:

മമ്മൂട്ടി- മോഹൻലാൽ- മഹേഷ് നാരായണൻ - ആൻ്റോ ജോസഫ് ചിത്രത്തിൽ നയൻതാര ജോയിൻ ചെയ്തു

Last Updated:

9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. 2016ൽ റിലീസ് ചെയ്ത പുതിയ നിയമത്തിലാണ് ഇരുവരും ഇതിനു മുമ്പ് ഒന്നിച്ചു പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ അഞ്ചാമത്തെ ഷെഡ്യൂൾ ആണ് കൊച്ചിയിൽ ഇപ്പോൾ നടക്കുന്നത്.
News18
News18
advertisement

നടി രേവതി ഉൾപ്പെടുന്ന പ്രധാന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ടു വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്.

സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യൂ എ യിലും, ഒരു ഷെഡ്യൂള്‍ അസർബൈജാനും പൂർത്തീകരിച്ചിട്ട് അഞ്ചാം ഷെഡ്യൂള്‍ കൊച്ചിയിൽ ഇപ്പോൾ പുരോഗമിക്കുന്നു. അടുത്ത ഷെഡ്യൂൾ ഡൽഹിയിൽ ആംരഭിക്കും. മമ്മൂട്ടി, മോഹൻലാൽ, രേവതി ഉൾപ്പടെയുള്ളവരുടെ രംഗങ്ങളാണ് ഡൽഹിയിൽ ചിത്രീകരിക്കുക.

advertisement

ആന്റോ ജോസഫ് പ്രൊഡ്യൂസറും,സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍,

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍:ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്:രഞ്ജിത് അമ്പാടി, കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍:ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, പി ആർ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
മമ്മൂട്ടി- മോഹൻലാൽ- മഹേഷ് നാരായണൻ - ആൻ്റോ ജോസഫ് ചിത്രത്തിൽ നയൻതാര ജോയിൻ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories