73കാരനായ തബല മാന്ത്രികൻ സാക്കിർ ഹുസൈൻ അന്തരിച്ചെന്ന വാർത്ത ഞായറാഴ്ച രാത്രിയാണ് ലോകമെമ്പാടും വ്യാപകമായി പ്രചരിച്ചത്. പിന്നാലെ പ്രമുഖരടക്കം നിരവധി പേരാണ് അനുശോചനങ്ങൾ അറിയിച്ച്ത് രംഗത്തെത്തിയത്. മരണപ്പെട്ടെന്ന റിപ്പോട്ടുകൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന്, രാത്രിയോടെ തന്നെ കുടുംബം വാർത്ത നിഷേധിച്ചിരുന്നു. ഒപ്പം തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
“ഞാൻ സക്കീർ ഹുസൈൻ്റെ മരുമകനാണ്, അദ്ദേഹം മരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുകയാണ്. ദയവായി ഈ തെറ്റായ വിവരങ്ങൾ നീക്കം ചെയ്യണം. അദ്ദേഹം ഗുരുതരാവസ്ഥയിൽ തുടരുകയാണ്, ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ എല്ലാ ആരാധകരോടും അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.'- അമീർ ഔലി എക്സിൽ കുറിച്ചു.
advertisement
സാക്കീർ ഹുസൈന്റെ മാനേജർ നിർമല ബച്ചാനിയും മരണ വാർത്ത നിഷേധിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഹൃദയ സംബന്ധമായ പ്രശ്‌നത്തെ തുടർന്ന് അദ്ദേഹത്തെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്നാണ് ബചാനി പറഞ്ഞത്.
സാക്കിര്‍ ഹുസൈന്റെ സഹോദരീ ഭര്‍ത്താവ് അയ്യൂബ് ഔലിയ മരണ വാർത്ത നിഷേധിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ പര്‍വേസ് ആലം എക്‌സില്‍ കുറിച്ചു.' സാക്കീര്‍ ഹുസൈൻ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കാര്യം അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവ് അയ്യൂബ് ഔലിയ എന്നോട് ഫോൺ സംഭാഷണത്തിലൂടെ പറഞ്ഞു. അയ്യൂബ് ഔലിയ ലണ്ടനിലാണുള്ളത്. സാക്കിറിന്റെ ആരാധകരോട് പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.'-പര്‍വേസ് എക്‌സില്‍ കുറിച്ചു.
അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങളാൽ ഐ.സി.യുവിൽ കഴിയുന്ന സക്കീർ ഹുസൈന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ 73-കാരനായ സാക്കിര്‍ ഹുസൈനെ അലട്ടുന്നുണ്ടെന്നും കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നുമാണ് റിപ്പോർട്ടുകൾ.